കോഴിക്കോട്: മുതിര്‍ന്ന പൗരന്മാരുടെ യാത്രാ ഇളവുകള്‍ പുനഃസ്ഥാപിക്കണമെന്ന് സാന്ത്വം കോഴിക്കോട് ജില്ലാ സമ്മേളനം (വിരമിച്ച എയ്ഡഡ് കോളേജ് അധ്യാപകരുടെ കൂട്ടായ്മ) ആവശ്യപ്പെട്ടു. കോഴിക്കോട് കോര്‍പറേഷന്‍ മുന്‍ ഡെപ്യൂട്ടി മേയര്‍ പ്രൊഫ.പി.ടി അബ്ദുള്‍ ലത്തീഫ് യോഗം ഉദ്ഘാടനം ചെയ്തു. 2016നും 2019 നും ഇടയില്‍ റിട്ടയര്‍ ചെയ്ത അധ്യാപകരുടെ ആനുകൂല്യങ്ങള്‍ അകാരണമായി തടഞ്ഞ് വയ്ക്കരുതെന്നും, ബ്രോക്കണ്‍ സര്‍വീസുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആശങ്കകള്‍ പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഡോ.യു. ഹേമന്ത് കുമാര്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ.കെ.ശശിധരന്‍ സംസ്ഥാന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രൊഫ. കെ.കെ.അബ്ദുള്ള ചര്‍ച്ചകള്‍ക്ക് മറുപടി നല്‍കി. ഡോ.എന്‍.എം സണ്ണി പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവുചെലവ് കണക്കും അവതരിപ്പിച്ചു. പ്രൊഫ.എ.ഷാജഹാന്‍, ഡോ.പി.എ സുഭ, ഡോ.മിനി പി. ബാലകൃഷ്ണന്‍, പ്രൊഫ.മണി പുല്‍പറമ്പില്‍, പ്രൊഫ. ടി.കെ രാമകൃഷ്ണന്‍, പ്രൊഫ.രമണി.സി.ഇ, ഡോ.എന്‍.ഇ രാജീവ്,ഡോ. ലാംബര്‍ട്ട് കിഷോര്‍, ഡോ.കെ.വി സുധാകരന്‍, പ്രൊഫ.ജയിംസ് മാത്യു, പ്രൊഫ.എ.ഷാജഹാന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സാന്ത്വം കോഴിക്കോടിന്റെ 2023-24 വര്‍ഷത്തെ ജില്ലാ ഭാരവാഹികളായി ഡോ.യു.ഹേമന്ത് കുമാര്‍(പ്രസിഡന്റ്), പ്രൊഫ.മിനി.പി. ബാലകൃഷ്ണന്‍, ഡോ. എ.എം.പി ഹംസ, ഡോ.പി.എ സുഭ( വൈസ് പ്രസിഡന്റുമാര്‍), ഡോ.എന്‍.എം.സണ്ണി (സെക്രട്ടറി), ഡോ.എന്‍.ഇ രാജീവ് (ജോ.സെക്രട്ടറി) ഡോ.ടി.സി.സൈമണ്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.