മലബാര്‍ എച്ച്.ആര്‍ മീറ്റ് 20ന്

മലബാര്‍ എച്ച്.ആര്‍ മീറ്റ് 20ന്

കോഴിക്കോട്: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പേഴ്‌സണല്‍ മാനേജ്‌മെന്റ് കാലിക്കറ്റ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ മലബാര്‍ എച്ച്.ആര്‍ മീറ്റ് 20ന് രാവിലെ 10 മണിക്ക് മലബാര്‍ പാലസില്‍ വച്ച് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മലബാര്‍ മേഖലയിലെ എച്ച്.ആര്‍ പ്രൊഫഷണലുകളുടെ ഒത്തുചേരലാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. എച്ച്.ആര്‍ മേഖലയിലെ പ്രശസ്തര്‍ ഒത്തുചേരലില്‍ പങ്കെടുക്കും. താല്‍പര്യമുള്ളവര്‍ രജിസ്‌ട്രേഷനായി 9995713140 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്. വാര്‍ത്താസമ്മേളനത്തില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പേഴ്‌സണല്‍ മാനേജ്‌മെന്റ് കാലിക്കറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ നിസമുദ്ധീന്‍ ഫിറോസ്, ഹബീബ് റഹ്‌മാന്‍, ദിനേശ് വര്‍മ എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *