ബജ്‌റംഗ്ദളിനെ ഭീകര സംഘടനയുമായി താരതമ്യം ചെയ്‌തെന്ന്; മല്ലികാര്‍ജുന്‍ ഖര്‍ഗെയ്‌ക്കെതിരേ 100 കോടിയുടെ മാനനഷ്ടക്കേസ്

ബജ്‌റംഗ്ദളിനെ ഭീകര സംഘടനയുമായി താരതമ്യം ചെയ്‌തെന്ന്; മല്ലികാര്‍ജുന്‍ ഖര്‍ഗെയ്‌ക്കെതിരേ 100 കോടിയുടെ മാനനഷ്ടക്കേസ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് നോട്ടീസ്. പഞ്ചാബ് കോടതിയാണ് നോട്ടീസ് നല്‍കിയത്. ബജ്‌റംഗ്ദളിനെ ഭീകര സംഘടനയുമായി താരതമ്യം ചെയ്‌തെന്ന പരാതിയില്‍ പഞ്ചാബ് കോടതിയിലാണ് മാനനഷ്ടക്കേസ്. 100 കോടി രൂപ മാനനഷ്ടത്തിനാണ് കേസ് നല്‍കിയിരിക്കുന്നത്. ബജ്‌റംഗ്ദളിനെ ഭീകര സംഘടനയുമായി താരതമ്യം ചെയ്തിരിക്കുന്നതെന്നാണ് പരാതി.

കര്‍ണാടകയിലെ പ്രകടനപത്രികയിലെ പരാമര്‍ശത്തിനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ബജ്‌റംഗ്ദളിനെ ഭീകരസംഘടനയുമായി താരതമ്യം ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു. പ്രകടനപത്രികയില്‍ 10ാം പേജില്‍ ബജ്‌റംഗ്ള്‍ ദളിനെ പറ്റി പറയുന്ന ഭാഗത്താണ് ഭീകര സംഘടനയുമായി ബജ്‌റംഗ്ദളിനെ താരതമ്യം ചെയ്തിരിക്കുന്നതെന്നാണ് പരാതി. ഹിദേശ് ഭരദ്വാജ് എന്ന ഹിന്ദു സംഘടനാ പ്രവര്‍ത്തകന്‍ ആണ് കോടതിയെ സമീപിച്ചിരിക്കുന്നത്. കോടതി ഇന്ന് കേസ് പരിഗണിക്കുകയും ജൂലൈ 10 ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയയ്ക്കുകയും ചെയ്തിരിക്കുകയാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *