വൈദ്യുതി കുടിശ്ശിക നല്‍കുന്നതിനെ ചൊല്ലി കെ.എസ്.ഇ.ബിയും പോലിസും തമ്മില്‍ പോര്
തിരുവനന്തപുരം: വൈദ്യുതി കുടിശ്ശിക നല്‍കാത്തതിനാല്‍ പോലിസിന് ജപ്തി നടപടിക്ക് നോട്ടീസ് നല്‍കി കെ.എസ്.ഇ.ബി. കെ.എ.പി മൂന്നാം ബറ്റാലിയനെതിരേയാണ് വൈദ്യുതി ബോര്‍ഡ് ജപ്തി നടപടികള്‍ തുടങ്ങിയത്. എന്നാല്‍, കെ.എസ്.ഇ.ബിക്ക് സംരക്ഷണം നല്‍കിയ വകയിലെ 130 കോടി നല്‍കിയ ശേഷം കുടിശ്ശികയെ കുറിച്ച് സംസാരിക്കാമെന്നാണ് എ.ഡി.ജി.പിയുടെ കത്ത്. കുടിശ്ശികയെ ചൊല്ലി രണ്ട് വകുപ്പുകളും തമ്മിലാണ് പോര്.
2004 മുതല്‍ 2009 വരെയുള്ള കുടിശ്ശികയും പിഴയും അടച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജപ്തി നോട്ടീസ്. സമാനമായി പല പോലിസ് യൂണിറ്റുകള്‍ക്കും നോട്ടീസെത്തിയതോടെയാണ് ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ തുടര്‍ നടപടി. കെ.എസ്.ഇ.ബി ആസ്ഥാനത്തിനും അണകെട്ടുകള്‍ക്കും, സംഭരണ കേന്ദ്രങ്ങള്‍ക്കുമെല്ലാം സംരക്ഷണം നല്‍കുന്നത് പോലിസാണ്. സംരക്ഷണം നല്‍കുന്നതിന് ബോര്‍ഡ് പണം നല്‍കുന്നുണ്ട്. പൊലിസടക്കേണ്ട വൈദ്യുതി ചാര്‍ജ്ജും സംരക്ഷണത്തിന് നല്‍കേണ്ട പ്രതിഫലവും കൂട്ടിക്കിഴിച്ച് തിട്ടപ്പെട്ടുത്തി ഇരുകൂട്ടരും മുന്നോട്ടുപോവുകയായിരുന്നു.
സംരക്ഷണം നല്‍കുന്നതിനുള്ള കുടിശ്ശിക പിരിച്ചെടുക്കാത്തതിനാല്‍ പല ഓഡിറ്റുകള്‍ക്കും പോലിസ് മറുപടി നല്‍കേണ്ടിവരുന്നു. അതിനാല്‍ തരാനുള്ള പണം ഡി.ജി.പിയുടെ പേരില്‍ ഉടന്‍ നല്‍കണം. കുടിശ്ശിക അടയ്ക്കണമെന്ന കാര്യത്തില്‍ ബോര്‍ഡ് ഉന്നയിച്ച ന്യായങ്ങളില്‍ വ്യക്തത തേടി സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്. അപ്പോള്‍ സര്‍ക്കാര്‍ തീരുമാനം വന്നശേഷം ഒരു സെറ്റില്‍മെറ്റുണ്ടാക്കമെന്നാണ് എ.ഡി.ജി.പിക്ക് നല്‍കിയ കത്ത്. കുടിശ്ശികപ്പോരില്‍ കെ.എസ്.ഇബിയുടെ അടുത്തനീക്കമാണ് പ്രധാനം.
2021ല്‍ തുക കൈമാറ്റം സംബന്ധിച്ച തര്‍ക്കമുണ്ടായി. അങ്ങനെ വൈദ്യുതിക്ക് തുക പകരം പോലിസിന് നല്‍കേണ്ട പ്രതിഫലം കുറവു ചെയ്യുന്ന കാര്യത്തില്‍ അങ്ങോട്ടും ഇങ്ങോട്ടും ഏറെനാളായി തര്‍ക്കമുണ്ട്. ഇതിനിടെ ബോര്‍ഡ് കുടിശ്ശിക ചൂണ്ടികാട്ടി നോട്ടീസുകള്‍ അയച്ചതാണ് പൊലിസ് ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരെ ചൊടിപ്പിച്ചത്.