ഡല്‍ഹിയെ 31 റണ്‍സിന് തോല്‍പ്പിച്ചു. പ്രഭ് സിമ്രാന്‍ സിംഗിന് സെഞ്ചുറി(103)
ന്യൂഡല്‍ഹി: ഡല്‍ഹിയെ 31 റണ്‍സിന് പരാജയപ്പെടുത്തി പഞ്ചാബ് കിംഗ്‌സ്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഡല്‍ഹിക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഓപ്പണിങ് ബാറ്റ്‌സ്മാന്‍ പ്രഭ്‌സിമ്രാന്റെ കിടിലന്‍ സെഞ്ചുറി മികവിലാണ് പഞ്ചാബ് ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്തിയത്. മറുഭാഗത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും ഒരു ഭാഗത്ത് ഉരുക്കുപോലെ ഉറച്ചുനിന്ന് പ്രഭ് പതിയെ സ്‌കോറുയര്‍ത്തി. 10 ഫോറിന്റേയും ആറ് സിക്‌സിന്റേയും അകമ്പടിയോടെ 63 പന്തില്‍ 103 റണ്‍സാണ് പ്രഭ് നേടിയത്. ഡല്‍ഹിക്ക് വേണ്ടി ഇഷാന്ത് ശര്‍മ രണ്ട് വിക്കറ്റുകള്‍ നേടി. മറുപടി ബാറ്റിങ്ങില്‍ മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാല്‍ ഡല്‍ഹിക്കായില്ല. ബാറ്റ്‌സ്മാന്‍മാര്‍ വിക്കറ്റ് കളഞ്ഞു കുളിക്കുന്നതിലായിരുന്നു മുന്‍പന്തിയില്‍. ആദ്യവിക്കറ്റില്‍ ഫില്‍ സാള്‍ട്ടും ഡേവിഡ് വാര്‍ണറും 69 റണ്‍സാണ് ഡല്‍ഹിക്കായി നേടിയത്. 21 റണ്‍സെടുത്ത ഫില്‍ സാള്‍ട്ടിനെ മടക്കി ഹര്‍പ്രീത് ബ്രാര്‍ പഞ്ചാബിന് ആദ്യ ബ്രേക്ക് ത്രൂ നല്‍കി. തുടര്‍ന്നു വന്നവര്‍ക്കാര്‍ക്കും നിലയുറപ്പിക്കാനായില്ല. 54 റണ്‍സെടുത്ത് മികച്ച ഫോമിലായരുന്ന ഡേവിഡ് വാര്‍ണറേയും ഹര്‍പ്രീത് ബ്രാര്‍ മടക്കിയതോടു കൂടി ഡല്‍ഹി പ്രതീക്ഷകള്‍ മങ്ങി. പഞ്ചാബിനായി ഹര്‍പ്രീത് ബ്രാര്‍ നാലും നഥാന്‍ എല്ലിസ് രാഹുല്‍ ചഹാര്‍ എന്നിവര്‍ രണ്ട് വിക്കറ്റുകളും നേടി. പ്രഭ്‌സിമ്രാന്‍ സിംഗാണ് കളിയിലെ താരം.