‘നഹ്ദ റിയല്‍കേരള’ സൂപ്പര്‍കപ്പിന് ഗംഭീരതുടക്കം

‘നഹ്ദ റിയല്‍കേരള’ സൂപ്പര്‍കപ്പിന് ഗംഭീരതുടക്കം

വസീരിയയിലെ അല്‍താവൂന്‍ സ്റ്റേഡിയത്തില്‍ വിവിധയിനം പരിപാടികളോടെ സൂപ്പര്‍കപ്പിന് തുടക്കമായി. ആദ്യമത്സരത്തില്‍ അബീര്‍ ബ്ലൂസ്റ്റാര്‍/കംപ്യുടെക്ക് ഐ.ടി സോക്കര്‍ മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. ഗോളിനുവേണ്ടി ഇരു ടീമുകളും പരിശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. കളിയിലുടനീളം മികച്ച കളികാഴ്ചവെച്ച ബ്ലൂസ്റ്റാറിന്റെ സഫ്വാനാണ് കളിയിലെ താരം.

രണ്ടാമത്തെ മത്സരം ഷറഫിയ ട്രേഡിങ് സാബിന്‍ എഫ്.സി/ബാഹിഗ്രൂപ് ബ്ലാസ്റ്റേഴ്സ് എഫ്.സി മത്സരം അത്യന്തം ആവേശം നിറഞ്ഞതായിരുന്നു. പ്രവചനങ്ങള്‍ക്ക് അതീതമായിരുന്ന മത്സരത്തില്‍ ഒടുവില്‍ സാബിന്‍ വിജയം കരസ്ഥമാക്കി 2-1
സാബിന്റെ അസ്‌ലം കളിയിലെ താരമായി.ടൂര്‍ണമെന്റിന്റെ ഉദ്ഘാടന ചടങ്ങില്‍ ജിദ്ദയിലെ വിവിധ മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു. ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ ഫിറോസ് ചെറുകോട് സ്വാഗതമര്‍പ്പിച്ചു.

സിഫ് ആക്റ്റിങ് ജന: സെക്രട്ടറി അയ്യൂബ് മാഷിന്റെ നിയന്ത്രണത്തില്‍ നടന്ന ചടങ്ങ് കെ.പി മുഹമ്മദ്കുട്ടി ഉദ്ഘടനം നിര്‍വഹിച്ചു. നഹ്ദ ഹയ്പ്പര്‍മാര്‍ കെറ്റ് ഗ്രൂപ്പ് ബോര്‍ഡ് മെംബര്‍ നാസര്‍ നാലകത്ത്, മസൂദ് നഹ്ദ, JNH എം.ഡി മുസ്താഖ്, റംഷീദ് സമ യുണൈറ്റഡ് എം.ഡി, പവര്‍ഹൗസ് എം.ഡി ഷാഫി ഗൂഡല്ലൂര്‍ എന്നിവര്‍ മുഖ്യാഥിതികളായിരുന്നു.

സിഫ് മുന്‍ പ്രസിഡന്റ് ഹിഫ്സു റഹ്‌മാന്‍, സിഫ് ട്രഷറര്‍ നിസാം പാപ്പറ്റ, സെക്രട്ടറി അബു കാട്ടുപാറ, സലാം കാളികാവ്, ഹുസൈന്‍ ചുള്ളിയോട്, ബാവ ബ്ലൂസ്റ്റാര്‍, ഷിംസീര്‍ കംപ്യുടെക്ക് എന്നിവര്‍ കളിക്കാരെ പരിചയപ്പെടുകയും, യാസിര്‍ അറഫാത്ത്, അന്‍വര്‍ കരിപ്പ അനുഗമിക്കുകയും ചെയ്തു. മികച്ച താരങ്ങള്‍ക്ക് ഏഷ്യന്‍ ടൈംസ് നല്‍കുന്ന സമ്മനങ്ങള്‍ സിഫ് വൈസ് പ്രസിഡന്റ് സലീം മമ്പാട്, കെ.സി അബ്ദുറഹ്‌മാന്‍, ജലീല്‍ കണ്ണമംഗലം എന്നിവര്‍ സമ്മാനിച്ചു. നറുക്കെടുപ്പിലൂടെ ടര്‍മര്‍ നല്‍കുന്ന സമ്മാനങ്ങള്‍ നാണി മക്ക, യഹ്യ എന്നിവര്‍ സമ്മാനിച്ചു.

ഉദ്ഘടന ചടങ്ങിന് മാറ്റുകൂട്ടാന്‍ അന്‍ഷിഫ് അബൂബക്കറിന്റെ ടീംസ് സുഹൈര്‍, മുഹമ്മദ്, ഇയാദ് റഷീദ്, യാസീന്‍, ഷാദിന്‍ സാഗര്‍, നിലം നൗഫല്‍, റിഷാന്‍, സഫ്‌വാന്‍ നാസര്‍ എന്നിവരുടെ ഡാന്‍സ് പ്രകടനം സ്റ്റേഡിയത്തില്‍ വേറിട്ട കാഴ്ചയായി.

Share

Leave a Reply

Your email address will not be published. Required fields are marked *