കൂളിമാട്: കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് ചാലിയാര്‍ പുഴക്ക് കുറുകെ കൂളിമാട് കടവില്‍ നിര്‍മിച്ച പാലം താല്‍ക്കാലികമായി ഗതാഗതത്തിനായി തുറന്നുകൊടുത്തു. പാലത്തിന്റെ ഉദ്ഘാടനം ഔദ്യോഗികമായി കഴിഞ്ഞിട്ടില്ലെങ്കിലും പൊതുജനങ്ങളുടെ നിരന്തര ആവശ്യം മാനിച്ച് അധികൃതര്‍ ശനിയാഴ്ച രാവിലെ മുതല്‍ തുറന്നുകൊടുക്കുകയായിരുന്നു. പാലത്തിന് മുകളിലെ പെയിന്റിങ് അടക്കം എല്ലാ മിനുക്ക് പണികളും പൂര്‍ത്തിയായിട്ടുണ്ട്. അതേസമയം, പാലത്തില്‍ ലൈറ്റുകള്‍ സ്ഥാപിക്കാത്തതിനെതിരേ ജനങ്ങള്‍ പരാതി ഉന്നയിക്കുന്നുണ്ട്. കൂളിമാട് ഭാഗത്ത് അപ്രോച്ച് റോഡ് ടാറിങ്ങും മറ്റു പ്രവൃത്തികളും മാത്രമാണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്. ഇത് പൂര്‍ത്തിയാക്കി ഉടന്‍ തന്നെ പാലം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.