എം. മുസ്തഫ മാസ്റ്റര്‍ക്ക് ആദരവ്; ശ്രേഷ്ഠാദരം സംഘടിപ്പിച്ചു

എം. മുസ്തഫ മാസ്റ്റര്‍ക്ക് ആദരവ്; ശ്രേഷ്ഠാദരം സംഘടിപ്പിച്ചു

മാഹി: കലാപ്രതിഭയും ചാലക്കര ഉസ്മാന്‍ ഗവ.ഹൈസ്‌കൂള്‍ പ്രധാനാധ്യാപകനും പ്രമുഖ സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായ എം. മുസ്തഫ മാസ്റ്റര്‍ക്ക് ചാലക്കര ദേശം ശ്രേഷ്ഠാദരം സമര്‍പ്പിച്ചു. വാദ്യഘോഷങ്ങളോടെ ഘോഷയാത്രയായി കുഞ്ഞിപ്പുര മുക്കില്‍ നിന്നും വിദ്യാലയത്തിലേക്ക് മാസ്റ്ററെ ആനയിച്ചു. പൗര പ്രമുഖരും സാംസ്‌കാരിക നായകരും നേതൃത്വം നല്‍കി. സംഘാടക സമിതി ചെയര്‍മാന്‍ കെ.മോഹനന്റെ അധ്യക്ഷതയില്‍ എം. ഹരീന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കലൈമാമണി അവാര്‍ഡ് ജേതാവ് ചാലക്കര പുരുഷുവിനെ ചടങ്ങില്‍ ആദരിച്ചു. പായറ്റ അരവിന്ദന്‍, കെ.പി വത്സന്‍, കെ.പവിത്രന്‍ മാസ്റ്റര്‍, എം.ശ്രീജയന്‍, കെ.കെ രാജീവന്‍ മാസ്റ്റര്‍, രസ്‌ന അരുണ്‍. ആനന്ദ് കുമാര്‍ പറമ്പത്ത്, കെ.വി.സന്ദീവ്, കെ. സെമീര്‍ സംസാരിച്ചു. തുടര്‍ന്ന് നൃത്ത-സംഗീത-മാന്ത്രിക നിശ അരങ്ങേറി. അധ്യാപക രക്ഷാകര്‍തൃ സമിതി, സഹപാഠി പൂര്‍വ വിദ്യാര്‍ഥി സംഘടന, എം.എ.എസ്.എം ഗ്രാമീണ വായനശാല എന്നീ സംഘടനകള്‍ ചേര്‍ന്നാണ് ശ്രേഷ്ഠാദരം പരിപാടി സംഘടിപ്പിച്ചത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *