തലശ്ശേരി: അധ്യാപകര്‍ പഴയ കാലത്ത് ആചാര്യന്‍മാരായാണ് അറിയപ്പെട്ടിരുന്നതെന്നും ഇന്ത്യന്‍ രാഷ്ട്രപതിയും മഹാനായ അധ്യാപകനുമായിരുന്ന ഡോ.എസ്.രാധാകൃഷ്ണന്‍ പഴയ സോവിയേറ്റ് യൂണിയനില്‍ അംബാസി ഡറായിരുന്നപ്പോള്‍ ആരെയും വ്യക്തിപരമായി കാണാന്‍ കൂട്ടാക്കാതെയിരുന്ന സ്റ്റാലിന്‍ അദ്ദേഹവുമായി ദീര്‍ഘ സംഭാഷണം നടത്തിയിരുന്നതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ടെന്നും ടി.പത്മനാഭന്‍ അഭിപ്രായപ്പെട്ടു. ഈ പരമ്പരയുടെ പിന്‍ഗാമികളാണ് തങ്ങളെന്ന് അധ്യാപകര്‍ ഓര്‍ക്കേണ്ടതാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. പാലയാട് ഗവ.ഹൈസ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥി സംഗമവും അധ്യാപകരെ ആദരിക്കല്‍ ചടങ്ങും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ രവി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ വിരമിച്ച ആധ്യാപകരെ ആദരിച്ചു. പൂര്‍വ വിദ്യാര്‍ഥികളായ സി.എന്‍ ചന്ദ്രന്‍ , സി.പി ഹരീന്ദ്രന്‍ , വി.പ്രഭാകരന്‍, പി.എം പ്രഭാകരന്‍ , അഡ്വ. എ.പി അശോകന്‍ , ടി.കെ.ഡി മുഴപ്പിലങ്ങാട്, സെല്‍വന്‍ മേലൂര്‍, കെ.ഷീജ, പി.ടി സനല്‍കുമാര്‍, സി. ഗിരീശന്‍ , അജയകുമാര്‍ മീനോത്ത്, എം.കെ മജീദ്, ഹസീന ആലിയമ്പത്ത്, വിനയ സി. ദാമു, സ്‌നേഹ റാണി ,മുന്‍ അധ്യാപകരായ സി.പി. ശിവന്‍, പി. പ്രഭ, എ.വി.സുരേന്ദ്രന്‍ , പി.എം.നാരായണന്‍ , ശശിധരന്‍ കുനിയില്‍, പി.ടി.എ പ്രസിഡന്റ് പി.കെ.ബിജു, സുരഭില പി.കെ , ശ്രീജിത്ത് കുനിയില്‍ എന്നിവര്‍ സംസാരിച്ചു. ടി.അനില്‍ സ്വാഗതവും ഡോ.കെ. സംഗീത നന്ദിയും പറഞ്ഞു.