രാഷ്ട്രപതിയുടെ 2023ലെ വിശിഷ്ട സേവാമെഡല്‍ ജേതാവ് കമാന്‍ഡന്റ് എം.ശശീന്ദ്രനെ അനുമോദിച്ചു

രാഷ്ട്രപതിയുടെ 2023ലെ വിശിഷ്ട സേവാമെഡല്‍ ജേതാവ് കമാന്‍ഡന്റ് എം.ശശീന്ദ്രനെ അനുമോദിച്ചു

കോഴിക്കോട്: രാഷ്ട്രപതിയുടെ 2023ലെ വിശിഷ്ട സേവാ മെഡലിന് അര്‍ഹനായ അസം റൈഫിള്‍സ് കമാന്‍ഡന്റ് എം.ശശീന്ദ്രനെ കോഴിക്കോട് കോ-ഓപറേറ്റീവ് ആര്‍ട്‌സ് ആന്റ് കൊമേഴ്‌സ് കോളേജിലെ 1982-85 ബാച്ച് ബി.എ വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ ‘സംസ്‌കാര 85’ അനുമോദിച്ചു. കാലിക്കറ്റ് ടവറില്‍ വച്ച് നടന്ന ചടങ്ങില്‍ എം.ശശീന്ദ്രന് എം.കെ രാഘവന്‍ എം.പി ഉപഹാരം നല്‍കി. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തി. കെ. മുസ്തഫ, കെ.സുനില്‍കുമാര്‍ , പി.ജനാര്‍ദ്ദനന്‍ മാസ്റ്റര്‍, സി.പി പത്മചന്ദ്രന്‍ , എന്‍. ജയകൃഷ്ണന്‍ , പി.രവീന്ദ്രന്‍, കെ. സുഭാഷിണി, സി.വിവല്‍സു , സി.ദേവപ്രസാദ്, എം.കെ പ്രേംനാഥ്, പി.കെ ജവഹര്‍ എന്നിവര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *