കോഴിക്കോട്: യുക്തിവാദ സമ്മേളനം 15 ന് ടൗണ്‍ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കണാദം 2023 എന്ന പേരില്‍ നടക്കുന്ന സമ്മേളനം കാലത്ത് 10. 20 ന് പ്രൊഫ. ഹമീദ് ചേന്ദമംഗലൂര്‍ ഉദ്ഘാടനം ചെയ്യും. ഡോ. പി. രാഘവന്‍ അധ്യക്ഷത വഹിക്കും. ശ്രീനി പട്ടത്താനം, അഡ്വ. കെ. കെ. രാധാകൃഷ്ണന്‍ സംസാരിക്കും. ശശീന്ദ്രന്‍ കക്കോടി നന്ദി പറയും.
തുടര്‍ന്ന് നടക്കുന്ന പഠന ക്ലാസുകളില്‍ ഫൈസല്‍ സി. കെ. മേലാറ്റൂര്‍ (യൂനിഫോം സിവില്‍കോഡ്), ദിനേശന്‍ പൊയിലൂര്‍ (യോഗ പ്രയോജനകരമോ), ജോര്‍ജ് പുല്ലാട്ട് (അടിത്തറയില്ലാത്ത ക്രിസ്തുമതദര്‍ശനം), ലിയാക്കത്തലി സി. എം. (കല്യാണപ്പന്തലിലെ മുസ്ലീംസ്ത്രീ), ഡോ. സി. വിശ്വനാഥന്‍ ( ജീവിതത്തിന്റെ അര്‍ത്ഥം), ഡോ. ജാസ്മിന്‍ (എന്തുകൊണ്ട് വിവാഹങ്ങള്‍) എന്നിവര്‍ ക്ലാസെടുക്കും. 5. 15 ന് മൈത്രേയനുമായി മുഖാമുഖം നടക്കും.
വാര്‍ത്താസമ്മേളനത്തില്‍ സുലൈമാന്‍ പെരിങ്ങത്തൂര്‍, ശശീന്ദ്രന്‍ കക്കോടി, സി. ടി. മുഹമ്മദലി, പങ്കെടുത്തു. സമ്മേളനത്തില്‍ 200 പ്രതിനിധികള്‍ പങ്കെടുക്കും.