കാരന്തൂര്‍: മര്‍കസും മദനീയം കൂട്ടായ്മയും സംയുക്തമായി സയ്യിദ് കുടുംബങ്ങള്‍ക്ക് നിര്‍മിച്ചു നല്‍കുന്ന ഭവന പദ്ധതി സമര്‍പ്പണത്തിന്റെ വിജയത്തിനായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. 21 ഞായറാഴ്ച വൈകീട്ട് നാല് മണി മുതല്‍ മര്‍കസില്‍ നടക്കുന്ന സമര്‍പ്പണ ചടങ്ങില്‍ പണി പൂര്‍ത്തീകരിച്ച 111 വീടുകളാണ് അര്‍ഹരായ സയ്യിദ് കുടുംബങ്ങള്‍ക്ക് കൈമാറുന്നത്. മത-സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ നടക്കുന്ന സമര്‍പ്പണ ചടങ്ങില്‍ കേരള, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്ന് ആയിരത്തിലധികം പേര്‍ സംബന്ധിക്കും.
സ്വാഗത സംഘം ഭാരവാഹികള്‍: സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ അവേലം (ചെയര്‍മാന്‍), മജീദ് കക്കാട് (ജനറല്‍ കണ്‍വീനര്‍), സയ്യിദ് സ്വാലിഹ് ശിഹാബ് (ഫിനാന്‍സ്), സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് മുഹമ്മദ് ബാഫഖി (വൈസ് ചെയര്‍മാന്‍മാര്‍), പി.യൂസുഫ് ഹൈദര്‍, സിദ്ദീഖ് ഹാജി കോവൂര്‍, പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്, സി.പി ഉബൈദുല്ല സഖാഫി, കെ.കെ ശമീം(കണ്‍വീനര്‍മാര്‍), അബ്ദുലത്തീഫ് സഖാഫി പെരുമുഖം(ചീഫ് കോ-ഓര്‍ഡിനേറ്റര്‍), അക്ബര്‍ ബാദുശ സഖാഫി(കോ-ഓര്‍ഡിനേറ്റര്‍), സികെ മുഹമ്മദ് ഇരിങ്ങണ്ണൂര്‍(ഓഫീസ്).