കോഴിക്കോട്: ‘ബി.കെ വെങ്ങാലില്‍’ അനുസ്മരണം സംഘടിപ്പിച്ചു. അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങ് മാതൃഭൂമി മാനേജിങ് ഡയരക്ടര്‍ എം.വി ശ്രേയാംസ് കുമാര്‍ ഉദ്ഘാടനം ചെയ്തു. വെങ്ങാലിലിന്റെ കാലഘട്ടത്തിലെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്‍െ ലക്ഷ്യം സമൂഹ നന്മമാത്രമായിരുന്നു. എന്നാല്‍ തനിക്ക് എന്ത് കിട്ടുമെന്ന് നോക്കിയാണ് ഇന്നത്തെ രാഷ്ട്രീയ പ്രവര്‍ത്തനം. ഈ സാഹചര്യത്തിലാണ് വൊങ്ങാലിലിനെ പോലെയുള്ളവരുടെ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രസക്തിയേറുന്നതെന്ന് ശ്രേയാംസ് കുമാര്‍ പറഞ്ഞു. ജാതിയോ മതമോ നോക്കാതെ മനുഷ്യനെ മനുഷ്യനായിക്കണ്ട് സമൂഹ നന്മയ്ക്കായി പ്രവര്‍ത്തിച്ച സാമൂഹിക പ്രവര്‍ത്തനായിരുന്നു വെങ്ങാലിലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റര്‍ പി.ജെ ജോഷ്വ അധ്യക്ഷത വഹിച്ചു. തന്റെ സുഹൃത്തായിരുന്ന വെങ്ങാലിലിനെ കുറിച്ച് എം.ടി വാസുദേവന്‍ നായര്‍ സ്വന്തം കൈപ്പടയിലെഴുതിയ സന്ദേശം ബി.കെ വെങ്ങാലിലിന്റെ മകള്‍ അഞ്ജലി വേദിയില്‍ വായിച്ചു. സംഘാടക സമിതി കണ്‍വീനര്‍ എം.എസ് രാജന്‍, പി.കെ പാറക്കടവ്, മഞ്ചേരി സുന്ദര്‍രാജ്, കെ.ജയരാജ്, ഇരിങ്ങല്‍ കൃഷ്ണന്‍, ആറ്റക്കോയ പള്ളിക്കണ്ടി, ടി.പി ദാസന്‍, ഒ.രാജഗോപാല്‍, സി.ഇ ചാക്കുണ്ണി, ഡോ.യു.ഹേമന്ത് കുമാര്‍, അജിത് വെങ്ങാലി തുടങ്ങിയവര്‍ സംസാരിച്ചു.