കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് വിജയം; ആഘോഷമാക്കി കൊടുവള്ളി മണ്ഡലം കമ്മിറ്റി

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് വിജയം; ആഘോഷമാക്കി കൊടുവള്ളി മണ്ഡലം കമ്മിറ്റി

കൊടുവള്ളി: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ വിജയത്തോടനുബന്ധിച്ച് കൊടുവള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഘോ പരിപാടികള്‍ സംഘടിപ്പിച്ചു. ആഹ്ലാദപ്രകടനവും മധുര പലഹാര വിതരണവും പൊതുയോഗവും നടത്തി. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.കെ ജലീല്‍ പൊതുയോഗം ഉദ്ഘാടനം ചെയ്തു യു.ഡി.എഫ് മുനിസിപ്പല്‍ കണ്‍വീനര്‍ സി.പി റസാഖ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിമാരായ പി.ആര്‍ മഹേഷ്, എന്‍.വി നൂര്‍ മുഹമ്മദ്, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികളായ കരീം ചുണ്ടപ്പുറം, ഗഫൂര്‍ മുക്കലങ്ങാടി, സി. കെ. അബാസ്, ഷാഫി കെ.പി, ടി.ബാബു, യു.വി ഷമീര്‍, പി.സി ജമാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രകടനത്തിന് കെ. ശിവദാസന്‍, ടി.പി.സി നവാസ്, സി.പി റഷീദ്, പി.സി ഫിജാസ്, ഫിലിപ് ചോല, ശരീഫ് മാനിപുരം എന്നിവര്‍ നേതൃത്വം നല്‍കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *