കര്‍ണാടകയില്‍ ‘കൈക്കരുത്ത്’

കര്‍ണാടകയില്‍ ‘കൈക്കരുത്ത്’

ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം. 224 മണ്ഡലങ്ങളില്‍ 120 സീറ്റുകളുമായി കോണ്‍ഗ്രസ് മുന്നിലാണ്. കേവല ഭൂരിപക്ഷം കടന്നാണ് കോണ്‍ഗ്രസിന്റെ മുന്നേറ്റം. വോട്ടെണ്ണല്‍ തുടരുമ്പോള്‍ ബി.ജെ.പി 80 സീറ്റില്‍ മുന്നിലാണ്. ജെ.ഡി.എസ് 21 സീറ്റില്‍ മുന്നിലാണ്. തീരദേശ കര്‍ണാടകയിലും ബംഗളൂരുവിലും മാത്രമാണ് ബി.ജെ.പി മുന്നിലുള്ളത്. മധ്യകര്‍ണാടകയിലും മുംബൈ കര്‍ണാടകയിലും ഹൈദരാബാദ് കര്‍ണാടകയിലും മൈസൂരുവിലും കോണ്‍ഗ്രസിന് വ്യക്തമായ മേല്‍ക്കൈ ഉണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *