കോഴിക്കോട്: സുകുമാര്‍ അഴീക്കോട് മാഷിന്റെ 97-ാമത് ജന്മവാര്‍ഷികാഘോഷം കാരപ്പറമ്പിലെ വാഗ്ഭടാനന്ദ മന്ദിരത്തില്‍ വച്ച് സുകുമാര്‍ അഴീക്കോട് ഫൗണ്ടേഷന്റേയും രമാശ്രമം ട്രസ്റ്റിന്റേയും വാഗ്ഭടാനന്ദ ട്രസ്റ്റിന്റേയും സംയുക്ത ആഭിമുഖ്യത്തില്‍ നടത്തി. ചടങ്ങില്‍ ധര്‍മ്മരാജ് കാളൂരിന്റെ ഫോട്ടോ അനാച്ഛാദന കര്‍മവും നടന്നു. ചലച്ചിത്ര നടന്‍ ജയരാജ് വാര്യരാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തതും ഫോട്ടോ അനാച്ഛാദന കര്‍മവും നിര്‍വഹിച്ചത്. അഴീക്കോട് മാഷില്ലാത്ത കേരളം ശൂന്യമാണെന്നും കേരള മനഃസാക്ഷിയുടെ ശബ്ദമായിരുന്നു അദ്ദേഹമെന്നും ജയരാജ് വാര്യര്‍ അഭിപ്രായപ്പെട്ടു. ഡോ.ടി.പി.വി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹാഫിസ് മുഹമ്മദ്, എം.ബാലഗോപാല്‍, മോന്‍സി വാര്‍ഗീസ്, വെങ്കിടാചലം, കെ.പി സുധീര എന്നിവര്‍ സംസാരിച്ചു.