ഹര്‍ഷിന രണ്ടാംഘട്ട സമരം 22ന് ആരംഭിക്കും

ഹര്‍ഷിന രണ്ടാംഘട്ട സമരം 22ന് ആരംഭിക്കും

കോഴിക്കോട്: മെയ് 22ന് രാവിലെ 10 മണിക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജിനു മുന്‍പില്‍ സമരസഹായ സമിതിയുടെ നേതൃത്വത്തില്‍ ഹര്‍ഷിന രണ്ടാംഘട്ട സമരം ആരംഭിക്കും. സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ.പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സമരത്തിനുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രതിജ്ഞ അദ്ദേഹം ചൊല്ലിക്കൊടുത്തു. കണ്‍വെന്‍ഷനില്‍ സമരസമിതി ചെയര്‍മാന്‍ ദിനേശ് പെരുമണ്ണ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പി.എം നിയാസ്, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അഡ്വ. എ.വി അന്‍വര്‍, സി.എം.പി ജില്ലാ സെക്രട്ടറി അഷ്‌റഫ് മണക്കടവ്, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ടി.കെ മാധവന്‍, വനിതാ ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ഷറഫുന്നിസ ടീച്ചര്‍, വിമന്‍സ് ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് സുബൈദ കക്കോടി, മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി കെ.ഇ സാബിറ, കെ.എം.എഫ് ജില്ലാ പ്രസിഡന്റ് സുനിത പാലാട്ട്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സുജിത്ത് കാഞ്ഞോളി എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ മുസ്തഫ പാലാഴി സ്വാഗതവും എ.ഹമീദ് മൗലവി നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *