ന്യൂഡല്‍ഹി: 68 ജഡ്ജിമാരുടെ സ്ഥാനക്കയറ്റം സ്‌റ്റേ ചെയ്ത് സുപ്രീംകോടതി. മോദി പരാമര്‍ശത്തെ തുടര്‍ന്നുള്ള അപകീര്‍ത്തിക്കേസില്‍ രാഹുല്‍ഗാന്ധിക്ക് രണ്ട് വര്‍ഷം തടവുശിക്ഷ വിധിച്ച ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് ഹരീഷ് ഹസ്മുഖ് ഭായ് വര്‍മ ഉള്‍പ്പെടെയുള്ളവരെ ജില്ലാ ജഡ്ജിമാരാക്കി ഉയര്‍ത്തിയ നടപടിയാണ് സുപ്രീംകോടതി സ്‌റ്റേ ചെയ്തത്. വിജ്ഞാപനം ഇറക്കിയത് അധികാരത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്ന് സുപ്രീം കോടതി പറഞ്ഞു. സ്ഥാനക്കയറ്റത്തിന് എതിരായ ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്. സൂറത്ത് മജിസ്‌ട്രേറ്റ് കോടതി ജഡ്ജിയായ ഹരീഷ് ഹസ്മുഖ് ഭായ് വര്‍മയ്ക്ക് രാജ്‌ക്കോട്ട് ജില്ലാജഡ്ജിയായാണ് സ്ഥാനക്കയറ്റം നല്‍കിയിരുന്നത്.