മാഹി: പുതുച്ചേരി കലാസംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ രണ്ടാം വാരത്തില്‍ മയ്യഴിയില്‍ കള്‍ച്ചറല്‍ ഫെസ്റ്റും. പെയിന്റേഴ്‌സ്‌ക്യാമ്പും നടത്തും. മയ്യഴി മേഖലയിലെ കലാകാരന്മാര്‍ക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ടുള്ള ഒരു മേളയാണ് ഇവിടെ അരങ്ങേറുക. മേളയില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി ചന്ദ്രപ്രിയങ്കയും പുതുച്ചേരി സാംസ്‌ക്കാരിക വകുപ്പ് ഡയരക്ടറും പങ്കെടുക്കും. പരിപാടി വളരെ മികച്ചതാക്കാന്‍ എല്ലാ സാംസ്‌കാരിക കലാസംഘടനകളുടേയും സഹായ സഹകരണങ്ങള്‍ ഉണ്ടാകണമെന്ന് രമേശ് പറമ്പത്ത് എം.എല്‍.എ അറിയിച്ചു.