നാദാപുരം: സമ്പൂര്‍ണ ശുചിത്വ പഞ്ചായത്തായി മാറുന്നതിന്റെ ഭാഗമായി നടത്തുന്ന ‘നവകേരളം വൃത്തിയുള്ള കേരളം ‘ ക്യാമ്പയിനോടനുബന്ധിച്ച് സ്ഥാപന മേധാവികളുടെ യോഗം ചേര്‍ന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ , സ്‌കൂളുകള്‍ , വലിയ ഷോപ്പിംഗ് കോംപ്ലക്‌സുകള്‍, മത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രതിനിധികളാണ് പഞ്ചായത്തില്‍ യോഗം ചേര്‍ന്നത്. ഹരിത ചട്ടങ്ങള്‍ കര്‍ശനമായി എല്ലാ ഓഫിസുകളും പാലിക്കുന്നതാണ്. മുഴുവന്‍ ഓഫീസുകളും വലിച്ചെറിയല്‍ മുക്തമായി പ്രഖ്യാപിക്കും. ഇതിന്റെ ഭാഗമായി മുഴുവന്‍ ജീവനക്കാര്‍ക്കും പ്രത്യേക അവബോധം നല്‍കും. ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ സംസ്‌കരിക്കുകയും അജൈവമാലിന്യങ്ങള്‍ ഹരിത കര്‍മസേനക്ക് കൈമാറുകയും ചെയ്യും. യോഗം പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.സി സുബൈര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ് പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. വൈസ് പ്രസിഡന്റ് അഖില മര്യാട്ട് , അസിസ്റ്റന്റ് സെക്രട്ടറി ടി.പ്രേമാനന്ദന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.സതീഷ് ബാബു, വിവിധ സ്ഥാപന പ്രതിനിധികളായ വി.കെ ദിനേശന്‍, കെ.സി ഹന്‍ലലത്ത്, പി.സുകുമാരന്‍, എം.വി രജീഷ് , കെ.പി വിനോദ് എ.സതീഷ്, എം.രവി, സി.എച്ച് സിദ്ദിഖ്, ടി.ജുബീഷ്, കെ.എം രസിജ, ടി.എം.വി അബ്ദുല്‍ഹമീദ് എന്നിവര്‍ സംസാരിച്ചു.