‘നഴ്‌സുമാര്‍’ ആരോഗ്യ-രോഗി പരിചരണ രംഗത്തെ മാലാഖമാര്‍: ഡോക്ടര്‍ കെ.കെ മനോജന്‍

‘നഴ്‌സുമാര്‍’ ആരോഗ്യ-രോഗി പരിചരണ രംഗത്തെ മാലാഖമാര്‍: ഡോക്ടര്‍ കെ.കെ മനോജന്‍

തിരുവനന്തപുരം: ആരോഗ്യ-രോഗി പരിചരണ മേഖലയില്‍ നേഴ്‌സുമാര്‍ മാലാഖമാരുടെ സ്ഥാനത്താണെന്നും ആരോഗ്യ മേഖലയിലും രോഗി പരിചരണഘട്ടത്തിലും നഴ്‌സുമാരും ഡോക്ടര്‍മാരും പലതരത്തിലുള്ള പ്രശ്‌നങ്ങളും നേരിടേണ്ടി വരുന്നുണ്ടെന്നും ശ്രീഗോകുലം മെഡിക്കല്‍ കോളേജ് വൈസ് ചെയര്‍മാന്‍ ഡോക്ടര്‍ കെ.കെ മനോജന്‍ പറഞ്ഞു. വെഞ്ഞാറമൂട് ശ്രീഗോകുലം മെഡിക്കല്‍ കോളേജും ശ്രീനഴ്‌സിംഗ് കോളേജും ചേര്‍ന്ന് നടത്തിയ നഴ്‌സസ് ഡേ ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മെഡിക്കല്‍ കോളേജുകളോട് ചേര്‍ന്നുള്ള നഴ്‌സിങ് കോളേജുകളില്‍ ഇപ്പോഴുള്ള സീറ്റില്‍ നിന്നും ഇരട്ടിയായി വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡീന്‍ ഡോക്ടര്‍ പി.ചന്ദ്രമോഹന്‍, കോളേജ് പ്രിന്‍സിപ്പാള്‍ ഡോക്ടര്‍ ലളിത കൈലാസ്, നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ മീര കെ.പിള്ള, ശ്രീഗോകുലം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോക്ടര്‍ രാജമ്മ, പ്രൊഫസര്‍ ഡോക്ടര്‍ ഭാസി, നഴ്‌സിംഗ് സൂപ്രണ്ടുമാരായ ശാന്താ കെ.നായര്‍, പുഷ്പ വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു. സുദീര്‍ഘ സേവനം നടത്തിയ നഴ്‌സുമാരെയും, അറ്റന്‍ഡര്‍മാരേയും, നഴ്‌സിംഗ് അസിസ്റ്റന്റുമാരേയും ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറി.

 

Share

Leave a Reply

Your email address will not be published. Required fields are marked *