മലപ്പുറം: താനൂര്‍ ബോട്ടപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പ്രഖ്യാപിച്ച നഷ്ടപരിഹാര തുകയും പരുക്കേറ്റവര്‍ക്കുള്ള തുടര്‍ ചികിത്സാ ചെലവും ബോട്ടുടമ അടക്കമുള്ള പ്രതികളില്‍ നിന്ന് ഈടാക്കണമെന്ന് സോഷ്യലിസ്റ്റ് പാര്‍ട്ടി ( ഇന്ത്യ) സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ് ടി. സാരംഗ് ആവശ്യപ്പെട്ടു. ഒരു സ്‌കൂട്ടറിന് നിറം മാറ്റാന്‍ പോലും കനത്ത കടമ്പകളുള്ള സംസ്ഥാനത്ത് ആറുപേര്‍ക്ക് കയറാവുന്ന മത്സ്യബന്ധന ബോട്ട് രൂപമാറ്റം വരുത്തി നിയമങ്ങള്‍ കാറ്റില്‍ പറത്തി സര്‍വീസ് നടത്താന്‍ കൂട്ടുനിന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ പേരില്‍ ക്രിമിനല്‍ കേസെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.