തലശ്ശേരി നഗരസഭയിലെ ചെള്ളക്കര വാര്‍ഡില്‍ രാത്രികാലത്ത് അജ്ഞാതര്‍ കക്കൂസ് മാലിന്യം തള്ളുന്നു

തലശ്ശേരി നഗരസഭയിലെ ചെള്ളക്കര വാര്‍ഡില്‍ രാത്രികാലത്ത് അജ്ഞാതര്‍ കക്കൂസ് മാലിന്യം തള്ളുന്നു

തലശ്ശേരി: നഗരസഭയിലെ ചെള്ളക്കര വാര്‍ഡില്‍ രാത്രികാലത്ത് പതിവായി കക്കൂസ് മാലിന്യം തള്ളുന്നു. മൂക്ക്പൊത്താതെ പുറത്തിറങ്ങാനാവാതെ സഹികെട്ട നിലയിലാണ് പ്രദേശത്തെ ജനങ്ങള്‍. കടുത്ത വേനലിലാണ് പ്രദേശത്ത് മാലിന്യം സ്ഥിരമായി തള്ളുന്നത്. കൃഷിക്കാരടക്കമുള്ള നാട്ടുകാര്‍ വലിയ ദുരിതമാണ് അനുഭവിക്കുന്നത്. ചെള്ളക്കര വാര്‍ഡിലെ വീട്ടുകാരും സ്ഥാപന നടത്തിപ്പുകാരും ജനങ്ങളാകെയും രോഷത്തിലാണ്. പല പ്രദേശങ്ങളില്‍ നിന്നുമുള്ള കക്കൂസ് മാലിന്യം ശേഖരിച്ച് അര്‍ധരാത്രി പൊതുസ്ഥലത്ത് നിക്ഷേപിക്കുന്ന സംഘമാണ് ഇതിന് പിന്നില്‍. നടപടി ആവശ്യപ്പെട്ട് കൗണ്‍സിലര്‍ ഐ.അനിത നഗരസഭ ചെയര്‍മാന്‍, തലശ്ശേരി സ്റ്റേഷന്‍ എസ്.എച്ച്.ഒ എന്നിവര്‍ക്ക് പരാതി നല്‍കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *