തലശ്ശേരി ജില്ലാകോടതിക്ക് മുന്‍വശം നിര്‍ത്തിയിട്ട കാറില്‍ ലോറിയിടിച്ച് മൂന്നുപേര്‍ക്ക് പരുക്ക്

തലശ്ശേരി ജില്ലാകോടതിക്ക് മുന്‍വശം നിര്‍ത്തിയിട്ട കാറില്‍ ലോറിയിടിച്ച് മൂന്നുപേര്‍ക്ക് പരുക്ക്

തലശ്ശേരി: ജില്ലാകോടതിക്ക് മുന്‍വശം നിര്‍ത്തിയിട്ട കാറില്‍ ലോറിയിടിച്ച് മൂന്നുപേര്‍ക്ക് പരുക്കേറ്റു. നായനാര്‍ റോഡിലെ രാജേഷ്(47), സൈദാര്‍ പള്ളിക്കടുത്ത് അഷറഫ് (61), അഞ്ജു (22) എന്നിവരായിരുന്നു കാറിലുണ്ടായിരുന്നത്. തലയ്ക്ക് പരുക്കേറ്റ രാജേഷിനെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റു രണ്ടുപേരുടെ പരുക്കുകള്‍ സാരമുള്ളതല്ല. കാറിന്റെ പിന്‍ സീറ്റിലായിരുന്നു രാജേഷ്. ഇന്നലെ വൈകീട്ട് ആറോടെയായിരുന്നു അപകടം. തമിഴ്നാട് രജിസ്ട്രേഷനുള്ള ലോറി റോഡരികില്‍ നിര്‍ത്തിയിട്ട ഡ്രൈവിങ് സ്‌കൂളിന്റെ കാറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ മറ്റൊരു കാറിലും ഇടിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *