മാഹി: ഉത്തര കേരളത്തില്‍ വിവിധ ശാഖകളിലായി വ്യാപിച്ചു കിടക്കുന്ന പ്രമുഖ സംഗീത വിദ്യാലയമായ ജപ സ്‌കൂള്‍ ഓഫ് മ്യൂസിക്കിന്റെ ദ്വിദിന വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി. കുറിച്ചിയില്‍ പുന്നോല്‍ സംഗീത കലാക്ഷേത്രത്തില്‍ സംഗീത അരങ്ങേറ്റവും, സംഗീതാരാധനയും നടന്നു. നാളെ രാവിലെ ഒമ്പത് മണിക്ക് വടകര ടൗണ്‍ഹാളില്‍ സംഗീത മഹോത്സവം നടക്കും. മുന്‍ മന്ത്രി സി.കെ നാണു ഭദ്രദീപം തെളിയിക്കും. ചാലക്കര പുരുഷു സംസാരിക്കും. തുടര്‍ന്ന് ത്യാഗരാജ പഞ്ചരത്‌ന കീര്‍ത്തനാലാപനം അഡ്വ. ഇ നാരായണന്‍ നായരുടെ അധ്യക്ഷതയില്‍ സംഗീതരത്‌നം കാഞ്ഞങ്ങാട്ട് രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സമ്മാനദാനവുമുണ്ടാകും. കാഞ്ഞങ്ങാട് രാമചദ്രന്‍, സംഗീതജ്ഞന്‍ യു. ജയന്‍ മാസ്റ്റര്‍ എന്നിവരുടെ സംഗീത കച്ചേരി അരങ്ങേറും. വൈകീട്ട് ഏഴ് മണിക്ക് ഭക്തിഗാനമൃതവും എട്ട് മണിക്ക് ഗാനമേളയും അരങ്ങേറും.