ഹിന്ദി മഹാവിദ്യാലയം പരിവാര്‍ ഒത്തുകൂടലില്‍ അധ്യാപികക്ക് ആദരം

ഹിന്ദി മഹാവിദ്യാലയം പരിവാര്‍ ഒത്തുകൂടലില്‍ അധ്യാപികക്ക് ആദരം

കോഴിക്കോട്:  ഹിന്ദി മഹാവിദ്യാലയം പരിവാര്‍, മീഞ്ചന്ത മഹാവിദ്യാലയത്തില്‍ ഒത്തുകൂടി പതിറ്റാണ്ടുകള്‍ ശിഷ്യ പരമ്പരകള്‍ക്ക് അറിവ് പകര്‍ന്നു നല്‍കിയ പ്രിയ ഗുരുനാഥ രാധ ടീച്ചറെ ആദരിച്ചു. ചടങ്ങ് ഗോപി ചെറുവണ്ണൂര്‍ ഉദ്ഘാടനം ചെയ്തു. മുരുകേശന്‍ അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍, പ്രഭാകരന്‍ രാധ ടീച്ചറെ പൊന്നാട അണിയിക്കുകയും വേലായുധന്‍ ഉപഹാരം സമര്‍പ്പിക്കുകയും ചെയ്തു. പ്രിന്‍സിപ്പല്‍  സ്വര്‍ണ്ണകുമാരിയും മഹാവിദ്യാലയം അംഗങ്ങളും ആശംസകള്‍ നേര്‍ന്നു. പി.വി.രാജു സ്വാഗതവും എ.എച്ച്.സറീന നന്ദിയുംപറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *