കോഴിക്കോട്: ലോകം മുഴുവന്‍ മയക്കുമരുന്ന് ലഹരി വിപത്തിനെതിരേ ശക്തമായ പ്രതിരോധങ്ങള്‍ തീര്‍ക്കുമ്പോഴും സമൂഹത്തിന് മാതൃകയാവേണ്ടുന്ന അധ്യാപകര്‍ ഉള്‍പ്പെടെയുള്ളര്‍ ഇത്തരം പ്രവണതകളില്‍ വ്യാപരിക്കുന്നത് ഒഴിവാക്കേണ്ടത് അനിവാര്യമാണെന്ന് രാഷ്ട്രഭാഷാ വേദി അടിയന്തര ഭാരവാഹി തല ഓണ്‍ലൈന്‍ യോഗം നിര്‍ദേശിച്ചു. ലഹരിക്ക് അടിമകളായവരെ അവര്‍ വഹിക്കുന്ന ചുമതലകളില്‍ നിന്നും എത്രയും വേഗം ഒഴിവാക്കാന്‍ സര്‍ക്കാരുകളും ബന്ധപ്പെട്ടവരും തയ്യാറാകണമെന്ന് രാഷ്ട്രഭാഷാ വേദി അഭിപ്രായപ്പെട്ടു. സ്റ്റേറ്റ് രക്ഷാധികാരി ഗോപി ചെറുവണ്ണൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ രാഷ്ട്രഭാഷ വേദി ഭാരവാഹികളായ ആര്‍.കെ ഇരവില്‍, ശ്രീധരന്‍ പറക്കാസ്, ശ്രീധരന്‍ കുയ്യലക്കണ്ടി, ആനന്ദ് കുമാര്‍ വി.എം, ശിവാനന്ദന്‍. പി, എന്‍.പി മോഹനന്‍, പി.ടി ജയപ്രകാശ്, പി.ടി നിസാര്‍ എന്നിവര്‍ സംസാരിച്ചു.