കോഴിക്കോട്: ഇലക്ഷനിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളുടെ വിശ്വാസ്യത സംബന്ധിച്ച് സംശയങ്ങല്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിനു പകരം ബാലറ്റ് പേപ്പര്‍ പുന സ്ഥാപിക്കണമെന്ന് തൃശൂര്‍ നസീര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇക്കാര്യം നടപ്പിലാക്കുന്നതിനു വേണ്ടി രാഷ്ട്രപതി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ഇലക്ഷന്‍ കമ്മീഷന്‍ എന്നിവര്‍ക്ക് ഭീമഹര്‍ജി നല്‍കും. ഇതിന്റെ ഭാഗമായി കോഴിക്കോട് ബീച്ചില്‍ (കോര്‍പ്പറേഷന്‍ ഓഫിസിനു മുന്‍വശം) 14 ന് കാലത്ത് 9 മണി മുതല്‍ രാത്രി 10 വരെ വ്യത്യസ്ത ഭാഷകളിലുള്ള മുന്നൂറോളം പഴയതും പുതിയതുമായ സിനിമാഗാനങ്ങള്‍ ആലപിച്ച് ഏകാംഗ സമരം നടത്തും. ഇതോടനുബന്ധിച്ച് ഒപ്പുശേഖരണവും നടത്തും. ഗിന്നസ് താരമായ നസീര്‍ തെരുവ് നായ ശല്യം, നിലമ്പൂര്‍ നഞ്ചന്‍കോട് രെയില്‍വേ,മൈസൂര്‍ രാത്രിയാത്ര, മയക്കുമരുന്നിനെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്ത സാമൂഹിക പ്രവര്‍ത്തകനാണ്.