ന്യൂഡല്‍ഹി ബി. ജെ. പി എം. പിയും ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ സിങിനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ബുധനാഴ്ചയാണ് പെണ്‍കുട്ടി മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കിയത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉള്‍പ്പെടെ ഏഴ് വനിതാ ഗുസ്തിതാരങ്ങളാണ് ബ്രിജ് ഭൂഷണെതിരെ ലൈംഗിക പീഡന പരാതി നല്‍കിയത്. നിരന്തര ലൈംഗികാതിക്രമം നടത്തിയ ബ്രിജ് ഭൂഷണെതിരെ നടപടിയില്ലാത്ത സാഹചര്യത്തില്‍ ഗുസ്തിതാരങ്ങളുടെ സമരം തുടരുകയാണ്. ഏതാനും ടൂര്‍ണമെന്റുകളുടെ വിവരങ്ങളും മറ്റ് രേഖകളും ആവശ്യപ്പെട്ട് ഗുസ്തി ഫെഡറേഷന് നോട്ടീസ് നല്‍കിയിട്ടുണ്ട്.ഒളിമ്പ്യന്‍ മേരി കോമിന്റെ നേതൃത്വത്തില്‍ രൂപം നല്‍കിയ മേല്‍നോട്ട സമിതിയുടെ റിപ്പോര്‍ട്ട് പോലീസ് തേടിയിട്ടുണ്ട്.