കെ. ബാലകൃഷ്ണന്‍
തലശേരി:കോണ്‍ഗ്രസ് നേതാവും തലശ്ശേരിയിലെ മുതിര്‍ന്ന അഭിഭാഷകനും നോട്ടറിയുമായിരുന്ന തലശേരി തിരുവങ്ങാട് ശ്രീറാം നിവാസില്‍ കെ. ബാലകൃഷ്ണന്‍ (88) നിര്യാതനായി.വാര്‍ദ്ധക്യ സഹജമായ അവശതകളെ തുടര്‍ന്ന് വീട്ടില്‍ വിശമത്തിലായിരുന്നു. രാവിലെ അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സക്കിടെ മരണം സംഭവിച്ചു.മൃതദേഹം പിന്നീട് വീട്ടിലേക്ക് മാറ്റി. ഇന്ന് (വെള്ളി) രാവിലെ തലശ്ശേരിയിലെ കോണ്‍ഗ്രസ് ഓഫീസായ എല്‍.എസ്.പ്രഭു സ്മാരക മന്ദിരത്തില്‍ പൊതുദര്‍ശനത്തിന് വയ്കും .പത്തരയോടെ കണ്ടിക്കല്‍ നിദ്രാ തീരത്ത് സംസ്‌കരിക്കും.കെ.ബാലകൃഷ്ണന്‍ വക്കില്‍ ദീര്‍ഘകാലം തലശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നു. കണ്ണൂര്‍ ഡിസിസി സെക്രട്ടറി, കെപിസിസി നിര്‍വാഹക സമിതി അംഗം, തലശ്ശേരി നഗര സഭ സ്ഥിരം സമിതി അധ്യക്ഷന്‍ നാഷണല്‍ കോ-ഓപ്പറേറ്റിവ് കണ്‍സ്യുമേഴ്സ് ഫെഡറേഷന്‍ വൈസ് പ്രസിഡന്റ്, സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം അംഗം, സ്റ്റേറ്റ് വെയര്‍ ഹൗസിങ് കോര്‍പറേഷന്‍ ഡയറക്ടര്‍, കലിക്കറ്റ് സര്‍വകലാ ശാല സെനറ്റ് അംഗം, കരകൗശല വികസന കോര്‍പറേഷന്‍ ഡയറക്ടര്‍, ജില്ലാ വോളി ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ്, തലശ്ശേരി സഹകരണ അര്‍ബന്‍ ബാങ്ക് പ്രസിഡന്റ്, മലബാര്‍ കാന്‍സര്‍ സെന്റര്‍ ഭരണ സമിതി അംഗം, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
ഭാര്യ: സി. ടി. ഭാര്‍ഗവി. മക്കള്‍.:സി. ടി. വിനോദ് ( ബിസിനസ്, ദുബായ് ), സി. ടി. സജിത്ത് ( ഡി സി സി ജനറല്‍ സെക്രട്ടറി, കണ്ണൂര്‍, ഡയറക്ടര്‍, ഇന്ദിരഗാന്ധി സഹകരണ ആശുപത്രി, തലശ്ശേരി). മരുമക്കള്‍:. പി. കെ. സ്‌നേഹലത, ടി. സി. ലേഖ ( പ്രധാന അധ്യാപിക. ശ്രീ നാരായണ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, വടകര ). സഹോദരങ്ങള്‍.: കെ. ഗോപാലകൃഷ്ണന്‍ (തലശ്ശേരി സഹകരണ ആശുപത്രി പ്രസിഡന്റ് ),പരേതരായ കെ. മോഹനന്‍, മാധവി അമ്മ, ഉണ്ണികൃഷ്ണന്‍, രാമകൃഷ്ണന്‍, ഹരിരാമകൃഷ്ണന്‍.