കോഴിക്കോട്: ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ഹിന്ദി പ്രചാരകനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രേഷ്ഠ ഹിന്ദി അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിക്കുകയും ലേബര്‍ മിനിസ്ട്രി മെമ്പര്‍, സ്റ്റീല്‍ ആന്‍ഡ് മൈന്‍സ് മിനിസ്ട്രി മെമ്പര്‍, ബോര്‍ഡ് ഓഫ് സ്റ്റഡീസ് മെമ്പറും മലബാറില്‍ കേരള ഹിന്ദി പ്രചാരസഭയ്ക്ക് തുടക്കം കുറിക്കുകയും നിരവധി ഗാന്ധിയന്‍ സ്ഥാപനങ്ങളുടെ മെമ്പറും ഗാന്ധിയനും ഹിന്ദി അധ്യാപകനുമായിരുന്ന കെ.എം സാമുവലിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് വിതരണവും അനുസ്മരണവും പൂര്‍വ വിദ്യാര്‍ഥി സംഗമവും മെയ് 11ന് രാവിലെ 10 മുതല്‍ തളി കേന്ദ്രീയ ഹിന്ദി മഹാവിദ്യാലയത്തില്‍ വച്ച് നടക്കും.
‘മിലന്‍ 23’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടി മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ഉദ്ഘാടനം ചെയ്യും. വിശ്വഹിന്ദി പുരസ്‌കാരം ലഭിച്ച കേരള ഹിന്ദി പ്രചാര സഭ സെക്രട്ടറി അഡ്വ.ബി.മധു അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ എം.കെ രാഘവന്‍ എം.പി കെ.എം സാമുവല്‍ സ്മാരക അവാര്‍ഡ് ദാനം നിര്‍വഹിക്കും. രാമനാട്ടുകര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റിട്ട. പ്രിന്‍സിപ്പല്‍ ഗോവിന്ദ രാജ് സാമുവല്‍ അനുസ്മരണ പ്രഭാഷണം നടത്തും കൗണ്‍സിലര്‍ ഉഷാദേവി പൂര്‍വ അധ്യാപകരെ ആദരിക്കും. സാമൂതിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഗുരുവായൂരപ്പന്‍ കോളേജ് എന്നീ സ്ഥാപനങ്ങളുടെ മാനേജറായ മായാഗോവിന്ദ്, കേരള ഹിന്ദി പ്രചാരസഭ ഭരണ സമിതി അംഗം എല്‍സി സാമുവല്‍, സമഗ്ര ശിക്ഷാ അഭിയാന്‍ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ ഹരീഷ്.വി, ശിഹാബ് വേദവ്യാസ, ജനാര്‍ദ്ദനന്‍ വി.എം, പ്രമോദ്.ഒ, എം.എ അബ്ദുള്‍ ഗഫൂര്‍, സുമ കെ.സാം, എന്‍. വിജയ, സുരേഷ് മലയമ്മ തുടങ്ങിയവര്‍ സംബന്ധിക്കും. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറും.