കെ. ആര്‍. ഗൗരിയമ്മയുടെ പേരില്‍ സ്മാരകം പണിയണം

കെ. ആര്‍. ഗൗരിയമ്മയുടെ പേരില്‍ സ്മാരകം പണിയണം

കോഴിക്കോട്:  മുന്‍മന്ത്രിയും അടിസ്ഥാനജനതയുടെ മുന്നണി പോരാളിയും സ്ത്രീ വിമോചനത്തിന് മാര്‍ഗദര്‍ശിയുമായിരുന്ന കെ. ആര്‍. ഗൗരിയമ്മയുടെ ഓര്‍മ്മയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ മലബാര്‍ മേഖലയില്‍ ഉചിതമായ സ്മാരകം പണിയാന്‍ തയ്യാറാവണമെന്ന് കെ. ആര്‍. ഗൗരിയമ്മയുടെ രണ്ടാം ചരമ വാര്‍ഷിക ദിനാചരണത്തോടനുബന്ധിച്ച് മലബാര്‍ പീപ്പിള്‍സ് ഫോറം സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ആവശ്യപ്പെട്ടു.

കെ. ആര്‍. ഗൗരിയമ്മയുടെ സ്മരണയ്ക്കായി വ്യവസായ രംഗത്തേക്ക് കടന്നുവരുന്ന പുതിയ തലമുറയ്ക്കായി പരിശീലന ക്യാമ്പുകള്‍ നടത്തുവാനും അനുസ്മരണ സമ്മേളനം തീരുമാനിച്ചു.

സംഘടനയുടെ മുഖ്യരക്ഷാധികാരി സണ്ണി തോമസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി. ഒ. ജേക്കബ് അധ്യക്ഷത വഹിച്ചു. അല്‍ഫോന്‍സാ മാത്യു ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തി. രാമദാസ് വേങ്ങേരി, അഡ്വ. കരുണന്‍, കോയക്കുട്ടി തിരൂര്‍, ടി. രാധാകൃഷ്ണന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *