വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബീച്ച് ആശുപത്രി സൂപ്രണ്ടിന് ബി.ജെ.പി. നിവേദനം നല്‍കി

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബീച്ച് ആശുപത്രി സൂപ്രണ്ടിന് ബി.ജെ.പി. നിവേദനം നല്‍കി

കോഴിക്കോട് : ജില്ലാ ജനറല്‍ ആശുപത്രി കേന്ദ്രീകരിച്ച് രോഗികളും കൂട്ടിരിപ്പുകാരും നേരിടുന്ന വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബി.ജെ.പി ജില്ലാ ജനറല്‍ (ബീച്ച്) ആശുപത്രി സൂപ്രണ്ട് ഡോ. ആശാ ദേവിക്ക് നിവേദനം നല്‍കി.

ആശുപത്രി കാന്റീന്‍ സൗകര്യം ലഭ്യമാക്കുക, അത്യാഹിത വിഭാഗത്തിലെ രോഗികളുടെ ലാബ് സാംപിള്‍ തല്‍സ്ഥലത്തു നിന്നും എടുക്കുക, കാര്‍ഡിയോളജി, നേത്ര ഒ.പി യിലെ കാത്തിരിപ്പ് കേന്ദ്രത്തിന്റെ വിപുലീകരണവും ശുചി മുറി സംവിധാനവും ഏര്‍പ്പെടുത്തുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബി ജെ പി സംസ്ഥാന സമിതി അംഗം സതീഷ് പാറന്നൂര്‍, നടക്കാവ് മണ്ഡലം പ്രസിഡന്റ് കെ.ഷൈബു, സോഷ്യല്‍ മീഡിയ കണ്‍വീനര്‍ ടി. അര്‍ജ്ജുന്‍ എന്നിവരടങ്ങുന്ന ബി.ജെ.പി സംഘമാണ് നിവേദനം നല്‍കിയത്.

ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.സച്ചിന്‍ ബാബു, ലെയ്‌സണ്‍ സെക്രട്ടറി അഗസ്റ്റിന്‍, ആ എം ഒ ഡോ. ശ്രീജിത്ത് എന്നിവരുമായി സംഘം ആശുപത്രി വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ ശക്തമായ സമര പരിപാടികള്‍ക്ക് ബി.ജെ.പി. നേതൃത്വം നല്‍കുമെന്ന് നേതാക്കള്‍ പറഞ്ഞു

Share

Leave a Reply

Your email address will not be published. Required fields are marked *