ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിന്‍ 19 ന്

ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിന്‍ 19 ന്

കോഴിക്കോട്:  ഇന്ത്യന്‍ റെയില്‍വേയുടെ ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിന്‍ ഗോള്‍ഡന്‍ ട്രയാംഗിള്‍ വിനോദയാത്ര 19 ന് കൊച്ചുവേളിയില്‍ നിന്ന് ആരംഭിക്കും.

ഹൈദരാബാദ്, ആഗ്ര, ഡല്‍ഹി, ജയ്പൂര്‍, ഗോവ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് 30 ന് തിരിച്ചെത്തുമെന്ന് ഇന്ത്യന്‍ റെയില്‍വേ കേറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐ. ആര്‍. സി. ടി. സി)  റീജനല്‍ മാനേജര്‍ ശ്രീജിത് ബാപ്പുജി, റെയില്‍വേ പി. ആര്‍. ഒ ബി. ദേവദാനം എന്നിവര്‍ പറഞ്ഞു.

മലബാറില്‍ നിന്നുള്ള യാത്രക്കാര്‍ പാലക്കാട് ജങ്ഷനില്‍ നിന്ന കയറണം. 11 രാത്രിയും 12 പകലുമാണ് യാത്ര. നോണ്‍ എ. സി. ടിക്കറ്റിന് 22, 900 രൂപയും തേര്‍ഡ് എ. സി. ടിക്കറ്റിന് 36,050 രൂപയുമാണ് നിരക്ക്.

വാര്‍ത്താസമ്മേളനത്തില്‍ റീജനല്‍ മാനേജര്‍ ശ്രീജിത് ബാപ്പുജി, റെയില്‍വേ പാലക്കാട് ഡിവിഷന്‍ പി. ആര്‍. ഒ ദേവദാനം, വിനോദ് നായര്‍, വിനുകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *