മേപ്പയൂര്‍: എം. എസ്. ഫൗണ്ടേഷന്‍ പുരസ്‌കാരം സുഗന്ധദ്രവ്യങ്ങളുടെ ആഗോള ബ്രാന്‍ഡായ ഫ്രാഗ്‌റന്‍സ് വേള്‍ഡ് ചെയര്‍മാന്‍ പോളണ്ട് മൂസ ഹാജിയും ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരിയും ഏറ്റുവാങ്ങി. ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും മുന്‍ മന്ത്രി വി. സി. കബീറുമാണ് പുരസ്‌കാരം സമ്മാനിച്ചത്.
എം. എസ് അനുസ്മരണ പരിപാടി മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ എം. ആര്‍. മുരളി ഉദ്ഘാടനം ചെയ്തു. മേപ്പയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. ടി. രാജന്‍ അധ്യക്ഷത വഹിച്ചു. കെ. എന്‍. എ. ഖാദര്‍ മുഖ്യപ്രഭാഷണം നടത്തി. ഇ. അശോകന്‍ എം. എസ്. അനുസ്മരണ പ്രഭാഷണം നടത്തി.
എം. എസ്. ഫൗണ്ടേഷന്‍ ജനറല്‍ കോ-ഓര്‍ഡിനേറ്ററും അഡീഷണല്‍ ഡി. എം. ഒയുമായ ഡോ. പീയൂഷ് നമ്പൂതിരിപ്പാട്, സ്വാഗതസംഘം ചെയര്‍മാന്‍ അമ്പാടി കുഞ്ഞിക്കണ്ണന്‍, എം. എസ്. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. കൃഷ്ണന്‍ നമ്പൂതിരി, ഡോ. പി. പി. പ്രമോദ് കുമാര്‍, സ്വാഗതസംഘം കണ്‍വീനര്‍ സി. കെ. ശ്രീധരന്‍, ഉണ്ണികൃഷ്ണന്‍ എളപ്പില, ശിവപ്രസാദ് നമ്പൂതിരിപ്പാട്, മേപ്പയൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, സുനില്‍ വടക്കയില്‍, പഞ്ചായത്ത് മെമ്പര്‍ മിനി അശോകന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ആശംസകള്‍ നേര്‍ന്നു. ആര്യാവസന്തി കലാറാണി, ഡോ. ദ്രൗപദി, ഡോ. മഞ്ജു, ഡോ. ഋഷികേശ് നമ്പൂതിരിപ്പാട് എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിച്ചു. ഡോ. ശുഭയുടെ നൃത്തപരിപാടിയും താമരശ്ശേരി ഈശ്വര ഭട്ടതിരിപ്പാടിന്റെ തായമ്പകയും അരങ്ങേറി. മേപ്പയൂര്‍ കൊഴുക്കല്ലൂരിലെ മക്കാട്ട് ഇല്ലത്ത് വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രോത്സവവും നടന്നു.