നാദാപുരം സര്‍ക്കാറിന്റെ നിര്‍ദ്ദേശപ്രകാരം ഗ്രാമപഞ്ചായത്തില്‍ വസ്തു നികുതി പുതുക്കി നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികള്‍ ,ഉദ്യോഗസ്ഥര്‍, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഏപ്രില്‍ ഒന്നു മുതല്‍ യാതൊരു മാറ്റവും വരുത്താത്ത കെട്ടിടങ്ങള്‍ക്ക് വസ്തു നികുതി 5% വര്‍ദ്ധിപ്പിച്ച് സഞ്ചയ സോഫ്റ്റ്വെയറില്‍ രേഖപ്പെടുത്തലുകള്‍ വരുത്തിയിട്ടുണ്ട്. നിലവില്‍ കെട്ടിടങ്ങള്‍ പുതുക്കി പണിയുകയോ കൂട്ടിച്ചേര്‍ക്കുകയോ പരിഷ്‌കരിക്കുകയോ ചെയ്ത കെട്ടിട ഉടമസ്ഥര്‍ ചട്ടം 17 പ്രകാരവും പുതുതായി കെട്ടിടം നിര്‍മ്മിച്ച നമ്പര്‍ ലഭിക്കാത്ത അംഗീകൃത കെട്ടിട ഉടമകള്‍ ചട്ടം 24 പ്രകാരം മെയ് 15 നകം ഫോം , 9 ബി യില്‍ അപേക്ഷ നല്‍കേണ്ടതാണ്. ഫോറം സഞ്ചയ സോഫ്റ്റ്വെയറില്‍ ലഭ്യമാക്കുന്ന മുറക്ക് നികുതിക്കാര്‍ക്ക് ലഭ്യമാക്കുന്നതാണ്.
ബോധവല്‍ക്കരണ ക്ലാസ് പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ഹമീദ് വസ്തു നികുതി പരിഷ്‌കരണം സംബന്ധിച്ച ക്ലാസ് എടുത്തു. സ്ഥിരം സമിതി അധ്യക്ഷന്‍മാരായ സി. കെ നാസര്‍, എം സി സുബൈര്‍, ജനീത ഫിര്‍ദൗസ്, വാര്‍ഡ് മെമ്പര്‍ പി പി ബാലകൃഷ്ണന്‍ പഞ്ചായത്ത് ജൂനിയര്‍ സൂപ്രണ്ട് ബിന്ദു ജോസഫ്, യു. എല്‍ സി. സി. പ്രതിനിധി അഖില്‍, ടി. പി മനോജ് എന്നിവര്‍സംസാരിച്ചു