ന്യൂമാഹി : നിര്‍മ്മാണ തൊഴിലാളികളുടെ പെന്‍ഷനും ആനുകൂല്യങ്ങള്‍ നല്‍കാതെ തൊഴിലാളി ദ്രോഹ നടപടികള്‍ക്കെതിരെയും ക്ഷേമ ബോര്‍ഡ് പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് നിര്‍മാണ തൊഴിലാളി സംഘത്തിന്റെ നേതൃത്വത്തില്‍ ന്യൂമാഹി വില്ലേജ് ഓഫീസിന് മുന്നില്‍ ധര്‍ണ സമരം നടത്തി.
ബി.എം.എസ് ജില്ലാ ജോയിന്റ് സെക്രട്ടറി ജ്യോതിര്‍ മനോജ് ഉദ്ഘാടനം ചെയ്തു. യു.സി ബാബു അധ്യക്ഷത വഹിച്ചു, കുളപ്പുറത്ത് ശശിധരന്‍ നന്ദി പറഞ്ഞു. അനീഷ് കൊളവട്ടത്ത്, രമേശ് തോട്ടന്റെവിടെ, രാജേഷ് കെ കെ, വിജയന്‍ എന്നിവര്‍സംസാരിച്ചു.