ദാദാഭായ് പുരസ്‌കാരം പ്രഖ്യാപിച്ചു

ദാദാഭായ് പുരസ്‌കാരം പ്രഖ്യാപിച്ചു

കോഴിക്കോട്:  ദാദാഭായ് നവറോജി മെമ്മോറിയല്‍ റിസര്‍ച്ച് സെന്റര്‍ നല്‍കിവരുന്ന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ചിത്രകാരന്‍ വേലായുധന്‍ പണിക്കശ്ശേരി, പത്രപ്രവര്‍ത്തകനും ചിത്രകാരനുമായ കെ. എ. ഫ്രാന്‍സിസ്, ആധ്യാത്മിക ചിന്തകനും പ്രഭാഷകനുമായ എ. കെ. ബി. നായര്‍, ആയോധക ആചാര്യന്‍ ഡോ. വി. എം. വിജയന്‍ കുരിക്കള്‍, പ്രവാസി എഴുത്തുകാരനും സേവനപ്രവര്‍ത്തകനുമായ ആറ്റക്കോയ പള്ളിക്കണ്ടി എന്നിവര്‍ക്കാണ് ഈ വര്‍ഷത്തെ പുരസ്‌കാരങ്ങള്‍.

10, 001 രൂപയും ശില്പവും പ്രശംസാപത്രവുമാണ് പുരസ്‌കാരം. ദാദാഭായ് നവറോജിയുടെ 105-ാം ചരമദിനത്തോടനുബന്ധിച്ച് ജൂണ്‍ 30 ന് കോഴിക്കോട്ട് നടക്കുന്ന അനുസ്മരമ സമ്മേളനത്തില്‍ സംഘടനയുടെ മുഖ്യരക്ഷാധികാരി ഡോ. കമലേഷ്‌കുമാര്‍ പുരസ്‌കാരം സമ്മാനിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *