കോഴിക്കോട്: ഒയിസ്‌ക ദക്ഷിണേന്ത്യ അധ്യക്ഷയായി കേരള സര്‍ക്കാരിന്റെ വനിതാ രത്‌നം പുരസ്‌കാര ജേതാവും പാലക്കാട് മേഴ്‌സി കോളജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയുമായിരുന്ന ഡോക്ടര്‍ പാര്‍വതി വാര്യരെ തെരഞ്ഞെടുത്തു. എം. അരവിന്ദ് ബാബുവാണ് സെക്രട്ടറി ജനറല്‍.
ഖരമാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളിലും ജൈവകൃഷി വ്യാപകമായി നടപ്പാക്കുന്നതിലും സൗത്ത് ഇന്ത്യയിലെ ഒയിസ്‌ക ചാപ്ടറുകള്‍ ഈ വര്‍ഷം നേതൃത്വം നല്‍കാന്‍ തീരുമാനിച്ചു. യോഗത്തില്‍ മുന്‍ പ്രസിഡന്റ് കെ. പി. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജനറല്‍ അരവിന്ദ്ബാബു വാര്‍ഷിക റിപ്പോര്‍ട്ടും ഖജാന്‍ജി വി. കെ. ഗീത വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.
മറ്റു ഭാരവാഹികള്‍: വൈസ് പ്രസിഡന്റുമാരായി കെ. കെ. ചന്ദ്രന്‍ (കണ്ണൂര്‍), ഡോ. തോമസ് തേവര (വയനാട്), എക്‌സിക്യൂട്ടീവ് സെക്രട്ടറിയായി വി. പി. ശശിധരന്‍ (പേരാമ്പ്ര), സെക്രട്ടറിമാരായി ഫൗസിയ മുബഷിര്‍ (കോഴിക്കോട്), കെ. ടി. സെബാസ്റ്റിയന്‍ (തിരുവമ്പാടി), എന്നിവരും ചുമതലയേറ്റു. ചീഫ് കോ ഓര്‍ഡിനേറ്റര്‍ കെ. പി. നളിനാക്ഷന്‍, വിവിധ പ്രൊജക്ട് ഡയറക്ടര്‍മാരായി ഡോ. ഖലീല്‍ ചൊവ്വ (കണ്ണൂര്‍)-പരിസ്ഥിതി വികസനം, പി. വി. അനൂപ് കുമാര്‍-പദ്ധതികള്‍ നടപ്പാക്കല്‍, ഡോ. അബ്ദുള്‍ ജബ്ബാര്‍ (എടപ്പാള്‍)-കൃഷിവികസനം, ഹേമപാലന്‍(കോഴിക്കോട്)-പരിശീലനം, കെ. പി. വിശ്വംഭരന്‍(കോഴിക്കോട്), ഡോ. ശുദ്ധോദനന്‍ (പാലക്കാട്)-യുവജന വികസനം, പ്രിയാദേവി എം(പാലക്കാട്)-വനിതാശാക്തീകരണം, പ്രൊഫ. സുരേഷ്ബാബു(പാലക്കാട്)-കുട്ടികളുടെ വനവത്കരണം എന്നിവരെ തെരഞ്ഞെടുത്തു.