കോഴിക്കോട്: പത്താംക്ലാസ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ബംഗളൂരുവില്‍ ജാസ്പര്‍ പ്രീമിയം ലൈഫ് സ്‌കൂള്‍ ആരംഭിച്ചതായി മാനേജിങ് ഡയറക്ടര്‍ ഇസ്മാഈല്‍ ഖാദിരി ബാംഗ്ലൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബംഗളുരു ഹെബ്ബാളിലെ സ്ഥാപനത്തിലേക്ക പ്ലസ് വണ്‍, പ്ലസ്ടു പി. യു. സി റഗുലര്‍ റസിഡന്‍ഷ്യല്‍ പ്രോഗ്രാമില്‍ സയന്‍സ്, കൊമേഴ്‌സ് സ്ട്രീമുകളിലേക്കാണ് പ്രവേശനം ആരംഭിച്ചത്.
ഓരോ സ്ട്രീമിലും പ്രത്യേകം കോംപറ്റിറ്റീവ് എക്‌സാം ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകള്‍ ആണ് ജാസ്പര്‍ സ്‌കൂളിന്റെ സവിശേഷത. സയന്‍സില്‍ ജെ. ഇ. ഇ, നീറ്റ്, കെ. ഇ. സി(കര്‍ണാടക), കൊമേഴ്‌സില്‍ സിഎ സിഎം എന്നിങ്ങനെ മത്സര പരീക്ഷകള്‍ക്ക് വിദ്യാര്‍ഥികളെ തയ്യാറാക്കുന്ന പ്രീമിയം സ്‌കൂളാണ് ജാസ്പര്‍. ഉപരി പഠന സാധ്യതകളും മത്സരപരീക്ഷകള്‍ക്കും വേണ്ടിയുള്ള ഏറ്റവും മികച്ച സംവിധാനങ്ങളും ഉറപ്പ് നല്‍കുന്നതിലൂടെ മികച്ച കരിയര്‍ ലക്ഷ്യമാക്കി പഠിക്കാനും കൃത്യമായ മുന്നൊരുക്കം നടത്താനും വിദ്യാര്‍ഥികള്‍ക്ക് സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹെബ്ബാള്‍ പ്രസിഡന്‍സി കോളജുമായി ജാസ്പറിന് അക്കാദമിക സഹകരണമുണ്ട്. ബംഗളുരുവില്‍ താമസിച്ച് പഠിക്കാന്‍ സൗകര്യവും വിദ്യാര്‍ഥികളുടെ സുരക്ഷയും ഉറപ്പു വരുത്തും. ബംഗളൂരുവില്‍ താമസിച്ച് പഠിക്കാന്‍ ആഗ്രഹിക്കുന്ന മലയാളി വിദ്യാര്‍ഥികള്‍ക്ക് മികച്ച അവസരമാണ് ജാസ്പര്‍ ഒരുക്കുന്നതെന്നവര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ ഇസ്മാഈല്‍ ഖാദിരി ബാംഗ്ലൂര്‍, റാഷിദ് ഖാദിരി, സ്വാദിഖ് അലി താമരശ്ശേരി പങ്കെടുത്തു.