കൊട്ടാരക്കരയില്‍ യുവ ഡോക്ടര്‍ക്ക് ദാരുണാന്ത്യം

കൊട്ടാരക്കരയില്‍ യുവ ഡോക്ടര്‍ക്ക് ദാരുണാന്ത്യം

വൈദ്യ പരിശോധനക്കായി താലൂക്ക് ആശുപത്രിയിലെത്തിച്ച അധ്യാപകന്റെ കുത്തേറ്റ് വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ടു

കൊല്ലം: കൊട്ടാക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജന്‍ കോട്ടയം മുട്ടുചിറ സ്വദേശിനി ഡോ. വന്ദന ദാസ് (23) വൈദ്യപരിശോധനക്കെത്തിയ പ്രതിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് നാടിനെ വിറപ്പിച്ച സംഭവം അരങ്ങേറിയത്. പ്രതിയായ നെടുമ്പനയിലെ യു.പി സ്‌കൂള്‍ ആധ്യാപകന്‍ കുടവട്ടൂര്‍ ശ്രീനിലയത്തില്‍ എസ്. സന്ദീപിനെ(42) വൈദ്യപരിശോധനയ്ക്കായി എത്തിച്ചപ്പോഴാണ് ആക്രമണം നടത്തിയത്. സര്‍ജിക്കല്‍ ഉപകരണങ്ങളുപയോഗിച്ചുള്ള ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ഡോക്ടറെ തിരുവനന്തപുരത്തേക്ക് എത്തിച്ചതെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയിലെ ഹോംഗാര്‍ഡ് അലക്‌സ് കുട്ടി, കൊട്ടാരക്കര പോലിസ് സ്‌റ്റേഷനിലെ എസ്.ഐ മണിലാല്‍ എന്നിവര്‍ക്കും കുത്തേറ്റു. പ്രതിയെ പിന്നീട് പോലിസ് അറസ്റ്റ് ചെയ്തു. ഇയാളെ പരുക്കുകളോടെ ഗവ.മെഡിക്കല്‍ കേളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം മുട്ടുചിറയില്‍ വ്യാപാരിയായ കെ.ജി. മോഹന്‍ദാസിന്റേയും വസന്തകുമാരിയുടേയും ഏകമകളാണ് കൊല്ലപ്പെട്ട വന്ദന. സംസ്ഥാനത്തെ നടുക്കിയ കൊലപാതകത്തെ തുടര്‍ന്ന് എല്ലാ ജില്ലകളിലും ഡോക്ടര്‍മാര്‍ പണിമുടക്കി. സംഭവത്തില്‍ പോലിസിന് ഗുരുതര വീഴ്ച പറ്റിയിട്ടുണ്ടെന്ന ആരോപണം ശക്തമാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *