കൊട്ടരക്കര അക്രമം: സമഗ്രമായ അന്വേഷണം നടത്തും: മുഖ്യമന്ത്രി

കൊട്ടരക്കര അക്രമം: സമഗ്രമായ അന്വേഷണം നടത്തും: മുഖ്യമന്ത്രി

ആരോഗ്യപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ല

തിരുവനന്തപുരം: കൊട്ടരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനക്കായി എത്തിയ പ്രതിയുടെ ആക്രമണത്തില്‍ ഡോ.വന്ദനാദാസ് കൊല്ലപ്പട്ട സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജോലി ചെയ്യുന്നതിനിടെ ഡോക്ടര്‍മാര്‍ ആക്രമിക്കപ്പെടുന്നത് ഗൗരവത്തോടെയാണ് കാണുന്നത്. ഇത്തരം കാര്യങ്ങള്‍ അംഗീകരിക്കാനാവില്ല. ആക്രമണം ഭയപ്പെടുത്തുന്നത് വേദനാജനകവുമാണെന്നും ഡോ.വന്ദനാദാസിന്റെ കുടുംബത്തിന്റേയും സഹപ്രവര്‍ത്തകരുടേയും ദുഃഖത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഡോക്ടറുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന കിംസ് ആശുപത്രിയിലെത്തി മുഖ്യമന്ത്രിയും ഗവര്‍ണറും ഡോക്ടറുടെ മാതാപിതാക്കളെ കാണുകയും ആശ്വസിപ്പിക്കുകയും ചെയ്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *