കോഴിക്കോട്: കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു രജിസ്‌ട്രേഡ് എഡ്യൂക്കേഷണല്‍ സൊസൈറ്റിയാണ് കേരള എഡ്യൂക്കേഷണല്‍ കൗണ്‍സില്‍. കേരള എഡ്യൂക്കേഷന്‍ കൗണ്‍സിലിന്റെ കീഴില്‍ കേരളത്തില്‍ കഴിഞ്ഞ 23 വര്‍ഷക്കാലമായി അന്താരാഷ്ട്ര അംഗീകാരമുള്ള മോണ്ടിസോറി, പ്രീ പ്രൈമറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സുകള്‍ നടത്തി വരുന്നു.
പ്രമുഖ നിരൂപകന്‍ ഡോ.കെ.വി. സജയ് ചെയര്‍മാനും കോഴിക്കോട് സാംസ്‌കാരിക വേദി ചെയര്‍മാനും കെ. എല്‍. എഫ് കോര്‍ഡിനേറ്ററുമായ ഡോ എ കെ അബ്ദുള്‍ ഹക്കീം, നിരൂപക കൊടുവള്ളി ഗവ.കോളേജ് അധ്യാപിക ഡോ.കെ. മഞ്ജു എന്നിവര്‍ അംഗങ്ങളുമായ പുരസ്‌കാര നിര്‍ണ്ണയ സമിതിയുടെ തീരുമാനങ്ങള്‍ ഇന്ന് കോഴിക്കോട് പ്രസ് ക്‌ളബ്ബില്‍ പ്രഖ്യാപിച്ചു. അശോകന്‍ ചരുവിലിന്റെ നോവല്‍ കാട്ടൂര്‍ കടവിനും ലതാലക്ഷ്മിയുടെ ചെറുകഥാ സമാഹാരം ചെമ്പരത്തിക്കും 1000 ദിനം പൂര്‍ത്തിയാക്കിയ ദര്‍ശനം ഓണ്‍ലൈന്‍ വായനാമുറിക്കുമാണ് പുരസ്‌കാരങ്ങള്‍ . 15001 രൂപയും പ്രശസ്തി പത്രവും ആര്‍ട്ടിസ്റ്റ് ഗുരുകുലം ബാബു രൂപകല്പനചെയ്ത ശില്പവും അടങ്ങുന്നതാണ്പുരസ്‌കാരങ്ങള്‍.
മെയ് 28 ന് തൃശൂര്‍ പ്രസ് ക്ലബ് ഹാളില്‍ ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു പുരസ്‌കാരം വിതരണം ചെയ്യും. ഉള്ളും ഉടലും സാഹിത്യവും രാഷ്ട്രീയവും എന്ന വിഷയത്തില്‍ പ്രൊഫ. സാറാ ജോസഫ് പ്രഭാഷണം നടത്തും.
വാര്‍ത്താസമ്മേളനത്തില്‍ കേരള എഡ്യുക്കേഷന്‍ കൗണ്‍സില്‍ രക്ഷാധികാരി പ്രൊഫ. ശോഭീന്ദ്രന്‍, ജൂറി കമ്മിറ്റി അംഗം ഡോ. കെ. മഞ്ജു, കേരള എഡ്യുക്കേഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ പ്രതാപ് മോണാലിസ, കേരള എഡ്യുക്കേഷന്‍ ഡയറക്ടര്‍ സതീശന്‍ കൊല്ലറയ്ക്കല്‍ എന്നിവര്‍ പങ്കെടുത്തു.