അശ്വതിയുടെയും ശ്രീകാന്തിന്റെയും നൃത്താവതരണം 13 ന്

അശ്വതിയുടെയും ശ്രീകാന്തിന്റെയും നൃത്താവതരണം 13 ന്

കോഴിക്കോട്:  ഓണ്‍ലൈന്‍ മാധ്യമമായ സീഡ് ടി. വിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സാംസ്‌കാരിക പരിപാടി തനിമയുടെ ആദ്യ അവതരണം 13 ന് വൈകിട്ട് 6. 30 ന് ആശിര്‍വാദ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. ശ്രീകാന്തും അശ്വതി ശ്രീകാന്തും ചേര്‍ന്നൊരുക്കുന്ന നൃത്തപരിപാടിയായ അനുഭൂതിയുടെ ഉദ്ഘാടനം മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം. വി. ശ്രേയാംസ് കുമാര്‍ നിര്‍വഹിക്കും. പദ്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി ആശംസാ പ്രസംഗം നടത്തും. പ്രവേശനം പാസ് മുഖേനയാണ്.

വാര്‍ത്താസമ്മേളനത്തില്‍ കെ. പി. സതീഷ്, ടി. വി. ഉണ്ണികൃഷ്ണന്‍, എന്‍. പി. സോമന്‍, ഉമ അന്തര്‍ജനം എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *