തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ തീപിടുത്തം. നോര്‍ത്ത് സാന്‍ഡ് വിച്ച് ബ്ലോക്കിലാണ് തീപിടുത്തം ഉണ്ടായത്. മൂന്നാം നിലയിലുള്ള വ്യവസായ മന്ത്രി പി രാജീവിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വിനോദിന്റെ മുറി കത്തിനശിച്ചു. ഇന്ന് രാവിലെ 7.55 ഓടെയാണ് സംഭവം നടന്നത്. ഉടന്‍ തന്നെ രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തി. 8.10 ഓടെ തീ നിയന്ത്രണവിധേയമാക്കി. ഓഫീസിലെ സീലിങ്ങും കര്‍ട്ടണും കത്തിയെന്നും ഏതെങ്കിലും ഫയലുകള്‍ കത്തിനശിച്ചോ എന്നതില്‍ വ്യക്തതയില്ലെന്നും പോലിസ് അറിയിച്ചു.
എങ്ങനെയാണ് തീ പടര്‍ന്നതെന്നതിലും വ്യക്തതയില്ല. ഉന്നത പോലിസ് സംഘവും ജില്ലാ കലക്ടറും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. എസിയിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.