മാഹി: ചെമ്പ്ര ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്ര ചിറ നവീകരണത്തിന്റെ ഭാഗമായി 1971 കാലഘട്ടത്തില്‍ ചിറയില്‍ നിന്നും കിട്ടിയ വിഷ്ണു, നാഗം, വനശാസ്താവ് എന്നീ വിഗ്രഹങ്ങള്‍ മാഹി റീജിയണല്‍ അഡ്മിനിസ്‌ട്രേറ്റ് ഓഫിസര്‍ പുരാവസ്തുവിന് കൈമാറി. സുബ്രഹ്‌മണ്യ സേവാ സമിതിയുടെ നിരന്തരമായ അഭ്യര്‍ത്ഥന പ്രകാരം പുതുച്ചേരി സര്‍ക്കാര്‍ സേവാ സമിതിക്ക് വിട്ടുനല്‍കാന്‍ തീരുമാനമെടുക്കുകയും മെയ് ഏഴാം തീയതി ഞായറാഴ്ച മൂന്നുമണിക്ക് ശേഷം സേവാസമിതി പ്രസിഡന്റ് ഇ.എ ഹരീന്ദ്രനാഥ് മാഹി റീജിയണല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ തിരു. ശിവരാജ് മീണയില്‍ നിന്നും ഏറ്റുവാങ്ങുകയും ശേഷം നിരവധി വാഹന അകമ്പടിയോടെ ചെമ്പ്ര ഗ്രാമ പ്രദക്ഷിണത്തിനു ശേഷം ചെമ്പ്ര പഴയ റേഷന്‍ പീടികയില്‍ നിന്ന് മാതൃസമിതിയും സുബ്രഹ്‌മണ്യ സേവാ സമിതിയും ഭക്തജനങ്ങളും ചേര്‍ന്ന് നാമജപത്തോടെ താലപ്പൊലിയും പുഷ്പൃഷ്ടിയോടും കൂടി ക്ഷേത്രസന്നിധിയില്‍ എത്തിച്ചേര്‍ന്നതിനുശേഷം ഭജനം നടത്തി.