‘പുനഃസംഘടന പൂര്‍ത്തിയായില്ലെങ്കില്‍ കെ.പി.സി.സി പ്രസിഡന്റായി തുടരില്ല’; തുറന്നടിച്ച് കെ. സുധാകരന്‍

‘പുനഃസംഘടന പൂര്‍ത്തിയായില്ലെങ്കില്‍ കെ.പി.സി.സി പ്രസിഡന്റായി തുടരില്ല’; തുറന്നടിച്ച് കെ. സുധാകരന്‍

വയനാട്: പാര്‍ട്ടിയില്‍ പുനഃസംഘടന പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ താന്‍ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് തുടരില്ലെന്ന് കെ. സുധാകരന്‍. രാഷ്ട്രീയ നയരൂപീകരണ ചര്‍ച്ചകള്‍ക്കായി വയനാട്ടില്‍ ചേര്‍ന്ന കെ.പി.സി.സി ലീഡേഴ്‌സ് മീറ്റില്‍ വച്ചാണ് സുധാകരന്‍ പറഞ്ഞത്. കെ.പി.സി.സിയെ പ്രതീക്ഷക്കൊത്ത് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്നില്ല. പാര്‍ട്ടി പുനഃസംഘടനയോട് ചില നേതാക്കള്‍ സഹകരിക്കുന്നില്ലെന്നും ലീഡേഴ്‌സ് മീറ്റില്‍ അദ്ദേഹം പറഞ്ഞു. പോഷക സംഘടനകളുടെ ഭാരവാഹികളെ നിശ്ചയിക്കുന്നത് അറിയിക്കുന്നില്ലെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ പ്രസിഡന്റ് ആരാണെന്ന് ടി.എന്‍ പ്രതാപനോട് കെ.സുധാകരന്‍ ചോദിച്ചു.

വയനാട്ടില്‍ ആരംഭിച്ച കെ.പി.സി.സി ലീഡേഴ്‌സ് മീറ്റില്‍ കെ.പി.സി.സി ഭാരവാഹികള്‍, എം.പി മാര്‍ എം.എല്‍.എമാര്‍, രാഷ്ട്രീയ കാര്യസമിതി അംഗങ്ങള്‍, ഡി.സി.സി പ്രസിഡന്റുമാര്‍ എന്നിവരാണ് പങ്കെടുക്കുന്നത്. വരാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ ശക്തിപ്പെടുത്തലാണ് മുഖ്യ അജണ്ട. പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തേണ്ട പ്രതിഷേധ പരിപാടികള്‍ക്കും ലീഡേഴ്‌സ് മീറ്റ് രൂപം നല്‍കും. ലീഡേഴ്‌സ് മീറ്റില്‍ കെ. സുധാകരന്‍ സംഘടനാ രേഖ അവതരിപ്പിച്ചു. അമേരിക്കയില്‍ ചികിത്സയിലായതിനാല്‍ ശശി തരൂര്‍ ലീഡേസ് മീറ്റില്‍ പങ്കെടുക്കുന്നില്ല. എത്താന്‍ കഴിയില്ലെന്ന് നേതൃത്വത്തെ രേഖമൂലം അറിയിച്ചിട്ടുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *