കര്‍ണാടക മുസ്ലീം സംവരണം റദ്ദാക്കിയതിനെ അനുകൂലിച്ച കേന്ദ്രമന്ത്രി അമിത് ഷായെ വിമര്‍ശിച്ച് സുപ്രീം കോടതി

കര്‍ണാടക മുസ്ലീം സംവരണം റദ്ദാക്കിയതിനെ അനുകൂലിച്ച കേന്ദ്രമന്ത്രി അമിത് ഷായെ വിമര്‍ശിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ മുസ്ലീം സംവരണം റദ്ദാക്കിയതിനെ അനുകൂലിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ പ്രസംഗത്തെ വിമര്‍ശിച്ച് സുപ്രീം കോടതി. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ ഇടപെട്ട് പൊതുപ്രവര്‍ത്തകര്‍ നടത്തുന്ന പ്രസ്താവന ഉചിതമായ രീതിയല്ലെന്നും കോടതി നടപടികളുടെ പവിത്രത കാത്തു സൂക്ഷിക്കാന്‍ പൊതുപ്രവര്‍ത്തകര്‍ ബാധ്യസ്ഥരാണെന്നും സുപ്രീം കോടതി പറഞ്ഞു.

കേസ് ജൂലായ് 25 ന് പരിഗണിക്കാനായി മാറ്റി. എന്തിനാണ് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്ന് അമിത് ഷായുടെ പ്രസ്താവനയില്‍ കോടതി ചോദിച്ചു. കര്‍ണാടകയില്‍ നാലു ശതമാനം മുസ്ലിം സംവരണം നിര്‍ത്തലാക്കിയ സര്‍ക്കാര്‍ തീരുമാനത്തിനുള്ള സ്റ്റേ ഇന്ന് അവസാനിക്കാനിരിക്കെയാണ് കേസ് വീണ്ടും സുപ്രീം കോടതിയുടെ പരിഗണനയില്‍ വന്നത്. ഈ ഘട്ടത്തിലാണ് കര്‍ണാടകത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അമിത് ഷാ ഈ വിവാദ വിഷയത്തില്‍ നടത്തിയ പ്രസംഗം ഹര്‍ജിക്കാര്‍ കോടതിയില്‍ ഉന്നയിച്ചത്. ഈ ഘട്ടത്തിലായിരുന്നു കോടതിയുടെ വിമര്‍ശനം.

Share

Leave a Reply

Your email address will not be published. Required fields are marked *