ഒരേ യൂണിഫോം ഐക്യം വര്‍ധിപ്പിക്കും:  നിര്‍ണായക മാറ്റവുമായി കരസേന

ഒരേ യൂണിഫോം ഐക്യം വര്‍ധിപ്പിക്കും:  നിര്‍ണായക മാറ്റവുമായി കരസേന

ന്യൂഡല്‍ഹി: മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ഒരേ യൂണിഫോം എന്നത് കരസേനയുടെ ഐക്യം വര്‍ധിപ്പിക്കുമെന്ന് നിരീക്ഷണം. ഇതിന്റെ ഭാഗമായി ബ്രിഗേഡിയര്‍ മുതല്‍ മുകളിലേക്കുള്ള റാങ്കിലുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഒരേ യൂണിഫോമെന്ന് നിര്‍ണായക തീരുമാനവുമായി കരസേന. ഓഗസ്റ്റ് ഒന്ന് മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരുമെന്ന് കരസേന വിശദമാക്കുന്നു.

ബ്രിഗേഡിയര്‍ മുതലുള്ള റാങ്കിന് മുകളില്‍ വരുന്ന മേജര്‍ ജനറല്‍, ലെഫ്. ജനറല്‍, ജനറല്‍ പദവികളില്‍ റെജിമെന്റ് വ്യത്യാസമില്ലാതെ തന്നെയാവും ഒറ്റ യൂണിഫോം നടപ്പിലാക്കുക. തൊപ്പി, റാങ്ക് ബാഡ്ജ്, കോളറുകളിലെ പാച്ച്, ബല്‍റ്റ്. ഷൂസ് എന്നിവയിലടക്കം ഏകീകൃത രൂപം വരും. സേനയുടെ സ്വഭാവം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നാണ് നീക്കത്തെ കരസേന നിരീക്ഷിക്കുന്നതെന്നാണ് വിവരം. ഏപ്രിലില്‍ നടന്ന സേനാ കമാന്‍ഡേഴ്‌സിന്റെ കോണ്‍ഫറന്‍സിലാണ് ഇത് സംബന്ധിയായ തീരുമാനം എടുത്തത്.

കേണല്‍ മുതല്‍ താഴേക്കുള്ള പദവികളിലുള്ളവരുടെ യൂണിഫോമില്‍ മാറ്റമുണ്ടാവില്ലെന്നും കരസേനാ വൃത്തങ്ങള്‍ വിശദമാക്കുന്നു. വിവിധ റെജിമെന്റുകളിലെ വേറിട്ട യൂണിഫോമുകള്‍ എന്നരീതി താഴ്ന്ന റാങ്കുകളിലെ ഉദ്യോഗസ്ഥര്‍ക്ക് ഉയര്‍ന്ന ഉദ്യോഗസ്ഥരോട് അടുപ്പമോ സാഹോദര്യം ഊട്ടിയുറപ്പിക്കാനോ സഹായിക്കില്ലെന്ന നിരീക്ഷണത്തോടെയാണ് മാറ്റം നടപ്പിലാക്കുന്നത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *