‘ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെടുന്ന പ്രവണത ആശങ്കാജനകം’

‘ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെടുന്ന പ്രവണത ആശങ്കാജനകം’

തലശ്ശേരി: ഗോത്രവര്‍ഗ്ഗക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കലാപം പൊട്ടിപ്പുറപ്പെട്ട മണിപ്പൂരില്‍ ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെട്ടത് മതസൗഹാര്‍ദ്ദ പാരമ്പര്യത്തിന് ഭംഗം വരുത്തുന്നതാണെന്നും ഇത്തരം സംഭവങ്ങളില്‍ സംഘര്‍ഷ സാഹചര്യം ലഘൂകരിക്കാന്‍ ഭരണകൂടം ജാഗ്രത പാലിക്കണമെന്നും തലശ്ശേരി സംയുക്ത മുസ്‌ലിം ജമാഅത്ത് പ്രവര്‍ത്തകസമിതി യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ വൈസ് പ്രസിഡന്റ് കെ.സി അഹമ്മദ് അധ്യക്ഷത വഹിച്ചു. ഹജ്ജ് ട്രെയ്‌നറായി തിരഞ്ഞെടുക്കപ്പെട്ട എക്‌സിക്യൂട്ടീവ് അംഗം കെ.പി നിസാറിനെ യോഗം അഭിനന്ദിച്ചു. യോഗത്തില്‍ ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് പി.വി സൈനുദ്ദീന്‍, എ.കെ അബൂട്ടി ഹാജി, കെ.പി നജീബ്, സി. ഹാരിസ് ഹാജി , പി. സമീര്‍, എന്‍.മഹമൂദ്, സി.കെ.പി മമ്മു, എം.എസ് ആസാദ്, പി.എ അബ്ദുല്‍ മന്നാന്‍, കെ.പി മുഹമ്മദ് റഫീഖ്, സി.കെ.പി റയീസ്, ബി. മുഹമ്മദ് ഫസല്‍, കെ.പി നിസാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *